728-pixel-x-90-2-learn
728-pixel-x-90
<< >>

ചാര്‍ലി കാനഡയും കീഴടക്കുന്നു

 

ടൊറന്റോ: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലിഈ വാരാന്ത്യത്തില്‍ സ്കാര്‍ബറോയിലും റിച്ച്മണ്ട് ഹില്ലിലും പ്രദര്‍ശനത്തിന്. പുതുവര്‍ഷത്തില്‍ മിസിസാഗയിലെ സിനി സ്റ്റാര്‍സില്‍ നിറഞ്ഞുകവിഞ്ഞ മൂന്നു പ്രദര്‍ശനങ്ങള്‍ക്ക് ശേഷമാണ് ചാര്‍ലി നഗരഹൃദയത്തിലേക്ക് വിരുന്നെത്തുന്നത്. രണ്ടിടത്തുമായി മൂന്ന് പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ചെറുപ്പത്തിന്റെ ആഘോഷവും പ്രണയം തേടിയുള്ള യാത്രയുമാണ് ചാര്‍ലിയുടെ ഇതിവൃത്തം. എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന പടം കേരളത്തിലെങ്ങും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസിങ്ങില്‍ കളക് ഷന്‍ റെക്കോഡോടെയാണ് ചാര്‍ലിയുടെ കുതിപ്പ്. ചാര്‍ലിയായി ദുല്‍ഖറും ടെസ്സയായി പാര്‍വതിയും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് സംവിധാനം. ആര്‍ ഉണ്ണിയുടെ തിരക്കഥ.

ജനുവരി 10 ഉച്ചകഴിഞ്ഞ് 3.15ന് സ്കാര്‍ബറോയിലെ വുഡ്സൈഡ് സിനിമാസില്‍ ചാര്‍ലി പ്രദര്‍ശിപ്പിക്കും [WOODSIDE CINEMAS1571 SANDHURST CIRCLE (McCowan & Finch)Toronto,ON M1V 1V2].

റിച്ച്മണ്ട് ഹില്ലിലെ യോര്‍ക്ക്‌ സിനിമാസില്‍ ജനുവരി 9, 10 തിയതികളില്‍ രണ്ട് പ്രദര്‍ശനങ്ങളുണ്ട്‌. സമയം ഉച്ചകഴിഞ്ഞ് 3.30 [YORK CINEMAS, 115 YORK BLVD
Richmond Hill,ON L4B 3B4]. വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക: 6478927650

Leave a Reply