jio 800x100
jio 800x100
728-pixel-x-90
<< >>

ചാമ്പ്യൻ പ്രകടനവുമായി ഡൽഹിയെ 57 റൺസിന്‌ തകർത്ത് മുംബൈ ഫൈനലിൽ

ദുബായ്‌:നിർണ്ണായക മത്സരങ്ങളിൽ എതിർ ടീമുകളെ നിഷ്പ്രഭവമാക്കുന്ന ചാമ്പ്യൻ പ്രകടനം ഒരിക്കൽ കൂടി മുംബൈ ഇന്ത്യൻസ് പുറത്തെടുത്തപ്പോൾ സാക്ഷാൽ റിക്കി പോണ്ടിങ്ങിന്റെ പരിശീലനത്തിൽ ഒന്നാം ക്വാളിഫൈയറിനെത്തിയ ഡൽഹി ക്യാപിറ്റൽസ് തകർന്നടിഞ്ഞു.ഫൈനലിലേക്ക് റൂട്ട് മാർച്ച് നടത്തിയ മുംബൈ ഫൈനൽസിനെ ഒരിക്കൽ കൂടി നേരിടാൻ ഡൽഹി ക്യാപിറ്റൽസിനു അവസരമുണ്ടായേക്കാം.ഇന്ന് രണ്ടാം ക്വാളിഫൈറിൽ ബാംഗളുരു-ഹൈദരാബാദ് മത്സര വിജയിയെ തോൽപ്പിച്ചാൽ ഡൽഹിക്ക് ഒരിക്കൽ കൂടി മുംബൈ നേരിടാം.ആദ്യമായി ഫൈനലിൽ എത്താൻ ശ്രമിച്ച ഡൽഹിയുടെ ആത്മവിശ്വാസം തകർത്തെറിഞ്ഞ മുംബൈ അവിസ്മരണീയമായ പ്രകടനമാണ് പുറത്തെടുത്തത്.രോഹിത് ശർമ്മയും കീറോൺ പൊള്ളാർഡും സംപൂജ്യരായി മടങ്ങിയിട്ടും മുംബൈ ഇരുന്നൂറു റൺസ് നേടി എന്നത് യഥാർത്ഥ ചാമ്പ്യൻ എങ്ങിനെയായിരിക്കുന്നതിന്റെ കണ്ണഞ്ചിപ്പിക്കുന്ന തെളിവായി മാറി.

ബാറ്റു കൊണ്ട് ഇഷാൻ കിഷനും (30 പന്തിൽ 55*) ഹാർദിക്‌ പാണ്ഡ്യയും (14 പന്തിൽ 37*) സൂര്യകുമാർ യാദവും (38 പന്തിൽ 51 റൺ) തിളങ്ങിയപ്പോൾ പന്തുകൊണ്ട്‌ ജസ്‌പ്രീത്‌ ബുമ്രയും (നാല്‌ ഓവറിൽ 14 റൺസ് ,നാല്‌ വിക്കറ്റ്‌) ട്രെന്റ്‌ ബോൾട്ടും (രണ്ട്‌ ഓവറിൽ ഒമ്പത്‌ റൺ രണ്ട്‌ വിക്കറ്റ്‌) തീപ്പന്തമായി മാറി.ജയിക്കാൻ 201 റൺസ്  വേണ്ടിയിരുന്ന ഡൽഹിക്ക്‌ റണ്ണെടുക്കുംമുമ്പെ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടപ്പെട്ടു. പ്രിഥ്വിഷായും ശിഖർ ധവാനും അജിൻക്യ രഹാനെയും സംപൂജ്യരായി  മടങ്ങിയപ്പോൾത്തന്നെ തോൽവി ഉറപ്പായി. 46 പന്തിൽ 65 റണ്ണെടുത്ത മാർകസ്‌ സ്‌റ്റോയിനിസാണ്‌ ഏക ആശ്വാസം. അക്‌സർ പട്ടേൽ 42 റൺ നേടി. ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യർക്കും (12) ഋഷഭ്‌ പന്തിനും (3) പിന്തുണ നൽകാനായില്ല..ഡൽഹിക്കു വേണ്ടി ആർ അശ്വിൻ മൂന്നു വിക്കറ്റെടുത്തു.

ആറാം വിക്കറ്റിൽ ഇഷാൻ കിഷനും ഹാർദിക്‌ പാണ്ഡ്യയും  23 പന്തിൽ 60 റണ്ണടിച്ചതാണ്‌ മുംബൈയെ ഇരുനൂറിൽ എത്തിച്ചത്‌. അവസാന മൂന്ന്‌ ഓവറിൽ 55 റൺസാണ് ഒഴുകിയത്.ഇഷാന്റെ അർധസെഞ്ചുറിയിൽ  നാല്‌ ഫോറും മൂന്ന്‌ സിക്‌സറും. ഹാർദിക്‌ പാണ്ഡ്യയുടെ 37ൽ അഞ്ച്‌ സിക്‌സർ. ക്യാപ്‌റ്റൻ രോഹിത്‌ ശർമ ആദ്യപന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങി. ക്വിന്റൺ ഡീ കോക്കാണ് ( 40 റൺസ് ) മുംബൈയുടെ വെടിക്കെട്ടിനു തിരി കൊളുത്തിയത്

അഞ്ചാംകിരീടം ലക്ഷ്യമിടുന്ന മുബൈയുടെ ആറാം ഫൈനലാണിത്‌. 57 റണ്ണിനാണു ഡൽഹിയെ  തകർത്ത്‌ മുംബൈ ഇന്ത്യൻസ്‌ വീണ്ടും ഫൈനലിലെത്തിയത്.സ്‌കോർ: മുംബൈ 5–-200, ഡൽഹി 8–-143.
INDIANEWS24  SPORTS  DESK 

Leave a Reply