728-pixel-x-90-2-learn
728-pixel-x-90
<< >>

ചാമ്പ്യന്‍സ്‌ലീഗ്: റയലും ചെല്‍സിയും സെമിയില്‍

മ്യൂണിക്: നിര്‍ണായക രണ്ടാംപാദത്തില്‍ ജര്‍മനിയുടെ പാരിസ് സെന്റ്‌ ജെര്‍മെയ്നെ മറുപടിയില്ലാത്ത രണ്ടു ഗോളിന് കീഴടക്കി ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സി എവേ ഗോള്‍ ആനുകൂല്യത്തിന്റെ പിന്‍ബലത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലേക്ക് ടിക്കറ്റ് നേടി. ജര്‍മനിയുടെ ബൊരൂസിയ ഡോര്‍ട്ട്മുണ്ടിനോട് അവരുടെ തട്ടകത്തില്‍ നടന്ന രണ്ടാംപാദത്തില്‍ ൦-2നു തോറ്റെങ്കിലും സ്പാനിഷ്‌ ശക്തികളായ റയല്‍ മാഡ്രിഡും അവസാന നാലിലേക്ക് മുന്നേറി.

എവേ മല്‍സരത്തില്‍ പിഎസ്ജിയോട് 1-3നു തോറ്റ ചെല്‍സി സ്വന്തം തട്ടകത്തില്‍  രണ്ടു ഗോള്‍ ജയത്തോടെ അകെ സ്കോര്‍ 3-3 ആക്കി. തുടര്‍ച്ചയായ രണ്ടാം സീസണിലും എവേ ഗോള്‍ കടമ്പയില്‍ തട്ടി പിഎസ്ജി പുറത്താകുകയും ചെയ്തു.

87-ആം മിനിറ്റില്‍ ഡെമ്പ ബായുടെ ഗോളാണ് ചെല്‍സിയെ ഉയര്‍ത്തിയത്‌. 32-ആം മിനിറ്റില്‍ ആന്ദ്രെ ഷുറെലിന്‍റെ വകയായിരുന്നു ചെല്‍സിയുടെ ആദ്യഗോള്‍.

എതിരാളികളുടെ തട്ടകത്തില്‍ ബോറൂസിയയോട് ൦-2നു തോറ്റിട്ടും റയല്‍ ആദ്യപാദത്തില്‍ നേടിയ 3-0 ജയത്തിന്‍റെ കരുത്തിലാണ് വഴിതുറന്നത്. ബോറൂസിയക്ക് വേണ്ടി മാര്‍ക്കോ റ്യൂസ് നേടിയ ഇരട്ടഗോളുകള്‍ പാഴായി.

Leave a Reply