728-pixel-x-90-2-learn
728-pixel-x-90
<< >>

ചാമ്പ്യന്‍മാര്‍ കീഴടങ്ങി

സിഡ്‌നി:ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും ചാമ്പ്യന്‍മാര്‍ പുറത്തായി.രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ 95 റണ്‍സിന് കീഴടക്കി ഫൈനലില്‍ പ്രവേശിച്ചു.ഞായറാഴ്ച്ച മെല്‍ബണില്‍ ന്യൂസീലാന്‍ഡും ഓസ്‌ട്രേലിയയും തമ്മില്‍ കലാശപോര്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 328 റണ്‍സ് അടിച്ചെടുത്തു.സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യന്‍ ഇന്നിംങ്‌സ് 233 റണ്‍സില്‍ അവസാനിച്ചു. തുടക്കത്തില്‍ ശിഖര്‍ ധവാന്‍ ചെറുതായി പേടിപ്പെടുത്തിയതല്ലാതെ മത്സരത്തില്‍ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്താനായില്ല.നായകന്‍ ധോനിയുടെ ചെറുത്തുനില്‍പ്പ് മാത്രമാണ് അതിഥേയര്‍ക്ക് അല്‍പ്പം ആശങ്കയുണ്ടാക്കിയത്.

നേരത്തെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ച്(81),സ്റ്റീവന്‍ സ്മിത്ത്(105) എന്നിവരുടെ ബലത്തില്‍ ഓസ്‌ട്രേലിയ മികച്ച ഇന്നിംങ്‌സ് പടുത്തുയര്‍ത്തി.അവസാന ഓവറുകളില്‍ മിച്ചല്‍ ജോണ്‍സണും ഫോക്‌നറും അടങ്ങുന്നവര്‍ ചേര്‍ന്ന് നടത്തിയ വെടിക്കെട്ടിന്റെയും ബലത്തിലാണ് ഓസീസ് ആത്മവിശ്വാസമുള്ള ടോട്ടല്‍ നേടിയത്.

329 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ തുടക്കം പിഴവുറ്റതായിരുന്നു. ക്ഷമയോടെ സ്‌കോര്‍ പിടിച്ചടക്കുമെന്നു തോന്നുന്ന തരത്തിലായിരുന്നു മുന്നോറിയത്.ശിഖര്‍ ധവാന്‍ കത്തികയറുമ്പോള്‍ മറുവശത്ത് രോഹിത് ശര്‍മ്മയും വലിയ ആവേശം കാട്ടാതെ മികച്ചു തന്നെ നിന്നു.12.5-ാം ഓവറില്‍ ഹാസില്‍വുഡിന്റെ പന്തില്‍ മാക്‌സ്‌വെല്‍ പിടികൂടിയതിനെ തുടര്‍ന്ന് ശിഖര്‍ ധവാന്‍(45) പുറത്തായി.തുടര്‍ന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു.വിരാട് കോഹ്‌ലി,രോഹിത് ശര്‍മ്മ(34),സുരേഷ് റെയ്‌ന എന്നിവര്‍ പത്തോവറിനിടെ പുറത്തായി.സ്‌കോര്‍ 23 ഓവറില്‍ നാലിന് 108.

പിന്നീട് ക്യാപ്റ്റന്‍ ധോണിയും അജിങ്ക്യ രഹാനെയും ചേര്‍ന്ന കൂട്ടുകെട്ട് വലിയ കേടുപാടില്ലാതെ നിലനിര്‍ത്തിയെങ്കിലും ഗ്രാന്റ് ടോട്ടല്‍ മറികടക്കാന്‍ പാകത്തിന് റണ്‍റേറ്റ് എത്തിക്കാനായില്ല.എങ്കിലും ക്ഷമയോടെ ചെറുത്തു നിന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുന്നതിനിടെ അപ്രതീക്ഷിതമായി രഹാനെ(44) പുറത്തായി.സ്റ്റാര്‍കിന്റെ പന്തില്‍ അനാവശ്യമായി തേഡ്മാന്‍ പൊസിഷനില്‍ കളിച്ചപന്ത് വിക്കറ്റ് കീപ്പര്‍ ഹാഡിന്റെ കൈകളിലെത്തുകയായിരുന്നു.സംശയം തോന്നിയ ഹാഡിന്‍ റിവ്യൂ അപ്പീല്‍ ചെയ്തതിനെ തുടര്‍ന്ന് മൂന്നാം അമ്പയര്‍ രഹാനെയുടെ ഔട്ട് വിധിച്ചു. രവീന്ദ്ര ജഡേജയും ഒത്തുചേര്‍ന്നതോടെ ധോണിക്ക് മികച്ച പിന്തുണയായി.ധോണി പതിയെ സ്‌കോര്‍ ചലിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ജഡേജ സ്റ്റീവന്‍ സ്മിത്തിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി.സ്‌കോര്‍ ആറിന് 208.പിന്നീട് ഇന്ത്യന്‍ പ്രതീക്ഷകള്‍ ധോണിയുടെ അല്‍ഭുതത്തില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെട്ട നിമിഷം.വാട്‌സണെ തുടരെയുള്ള രണ്ട് പന്തുകളില്‍ സിക്‌സറിനു പറത്തി ധോണി നേരിയ പ്രതീക്ഷകള്‍ നല്‍കി.എങ്കിലും കാര്യമായ കുതിപ്പുകളുണ്ടായില്ല.സ്‌കോര്‍ 231ല്‍ മാക്്‌സ വെല്ലിന്റെ നേരിട്ടുള്ള ഏറില്‍ ധോണിയും റണ്ണൗട്ടായി.പിന്നീടുള്ള ഇന്ത്യന്‍ ഇന്നിംങ്‌സുകള്‍ ഓസീസിന് ചടങ്ങുമാത്രമായി.ഇന്ത്യന്‍ ആരാധകര്‍ സ്‌റ്റേഡിയം വിടാന്‍ തുടങ്ങി.46.5-ാം ഓവറില്‍ സ്‌കോര്‍ 233 ലെത്തുമ്പോള്‍ 11-ാം ലോകകപ്പില്‍ ഇന്ത്യ അവസാന പന്തും നേരിട്ടു.സ്റ്റാര്‍ക് എറിഞ്ഞ പന്തില്‍ ഉമേഷ് യാദവ് ക്ലീന്‍ ബൗള്‍ഡ്.

INDIANEWS24 SPORTS DESK

Leave a Reply