728-pixel-x-90-2-learn
728-pixel-x-90
<< >>

ചലച്ചിത്ര സംവിധായകന്‍ ബാബു നാരായണൻ അന്തരിച്ചു

തൃശ്ശൂര്‍:പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു.മൃതദേഹം തൃശ്ശൂർ ചെമ്പൂക്കാവിലെ വസതിയിൽ മൂന്നരമണി വരെ പൊതുദർശനത്തിന് വയ്ക്കും.സംസ്കാരം വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തിൽ നടക്കും. 59 വയസായിരുന്ന ബാബു അര്‍ബുദ രോഗ ബാധയെതുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഹരിഹരന്‍റെ സംവിധാന സഹായിയായി കരിയര്‍ തുടങ്ങിയ ബാബു നാരായണന്‍ അനഘയും പൊന്നരഞ്ഞാണവും സംവിധാനം ചെയ്തത് പി ആര്‍ എസ് ബാബു എന്ന പേരിലായിരുന്നു.നെടുമുടി വേണു, പാര്‍വതി, മുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ അനഘയായിരുന്നു ആദ്യ ചിത്രം.പൊന്നരഞ്ഞണാത്തിനുശേഷമാണ് അതിനകം രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്ന അനില്‍ കുമാറുമായി ചേര്‍ന്ന് ‘അനില്‍ ബാബു’ കൂട്ടുകെട്ട് ആരംഭിക്കുന്നത്. 1992ല്‍ മാന്ത്രികചെപ്പിലൂടെയാണ് ഈ സംവിധായകജോടി പിറവിയെടുക്കുന്നത്. അനില്‍ ബാബു’ കൂട്ടുകെട്ടില്‍ പിറന്ന പല ചിത്രങ്ങളും ആ കാലത്തെ സൂപ്പര്‍ ഹിറ്റുകളായിരുന്നു.ഉത്തമന്‍, ഇങ്ങനെ ഒരു നിലാപക്ഷി, കളിയൂഞ്ഞാല്‍, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, അരമനവീടും അഞ്ഞൂറേക്കറും, പട്ടാഭിഷേകം തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍.

2013 ല്‍ പുറത്തിറങ്ങിയ നൂറ വിത്ത് ലൗവ് ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. മംമ്ത മോഹന്‍ദാസ്, കനിഹ, മുകേഷ്, കൃഷ് ജെ സത്താര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.മൃതദേഹം തൃശ്ശൂര്‍ ചെമ്പൂക്കാവിലെ വസതിയില്‍ മൂന്നരമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തില്‍ നടക്കുംസ്കൂൾ അദ്ധ്യാപികയായ ജ്യോതി ലക്ഷ്മിയാണ് ഭാര്യ, ലാൽ ജോസ് ചിത്രമായ തട്ടിൻപുറത്ത് അച്യുതനിലെ കുഞ്ചാക്കോ ബോബന്റെ നായികയായി വേഷമിട്ട ശ്രാവണ, അസിസ്റ്റന്റ് ക്യാമറാമാൻ ദർശൻ എന്നിവർ മക്കളാണ്.

INDIANEWS24 MOVIE DESK

.

Leave a Reply