728-pixel-x-90-2-learn
728-pixel-x-90
<< >>

ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു;ജയരാജിന്റെ ഒറ്റാല്‍ മികച്ച ചിത്രം,സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

തിരുവനന്തപുരം:ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ 2014ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ്.ഒരാള്‍ പൊക്കം എന്ന ചിത്രം ഒരുക്കിയ സനല്‍കുമാര്‍ ശശിധരനാണ് മികച്ച സംവിധായകന്‍.മികച്ച നടനുള്ള പുരസ്‌കാരം നിവിന്‍പോളിയും സുദേവ് നായരും പങ്കുവച്ചു.നസ്രിയയാണ് നടി.

ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ അഞ്ജലി മേനോന്‍ മികച്ച തിരക്കഥാ കൃത്തായി.ഇയോബിന്റെ പുസ്തകം അമല്‍ നീരദിനെ മികച്ച ഛായാഗ്രാഹകനാക്കി.യേശുദാസാണ് മികച്ച ഗായകന്‍.ശ്രേയ ഘോഷാല്‍ ഗായികയും.

എം പത്മകുമാര്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്ണര്‍ ആണ് മികച്ച രണ്ടാമത്തെ ചിത്രം.ഇതിലെ അഭിനയത്തിനാണ് സുദേവ് നായരെ മികച്ച നടനായി തിരഞ്ഞെടുത്തത്.1983,ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ സിനിമകളിലെ അഭിനയം നിവിന്‍ പോളിയെ ആദ്യമായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അര്‍ഹനാക്കി.ഓം ശാന്തി ഓശാന,ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നസ്രിയയെ മികച്ച നടിയായി തിരഞ്ഞെടുത്തത്.അനൂപ്‌ മേനോനെ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡിന് അര്‍ഹനായപ്പോള്‍ സ്വഭാവനടിയായി സേതുലക്ഷ്മിയെതിരഞ്ഞെടുത്തു.രമേശ് നാരായണന്‍ ആണ് മികച്ച സംഗീത സംവിധായകന്‍.

1983 ഒരുക്കിയ എബ്രിഡ് ഷൈന്‍ ആണ് മികച്ച പുതുമുഖ സംവിധായകന്‍.രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ സിനിമയുടേത് മികച്ച അവലംബിത തിരക്കഥയായി തിരഞ്ഞെടുത്തു.പ്രതാപ് പോത്തന് പ്രത്യേക ജൂറി പരാമര്‍ശം.ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രമായി ഓം ശാന്തി ഓശാന തിരഞ്ഞെടുക്കപ്പെട്ടു.ബിജിപാല്‍(പാശ്ചാത്തല സംഗീതം),സിദ്ധാര്‍ത്ഥ് ശിവ(കഥാകൃത്ത്),ലിജോ പോള്‍(ചിത്രസംയോജനം),മാസ്റ്റര്‍ അദൈ്വത്,ഫാത്തിമ(ബാലതാരങ്ങള്‍),ഹരിശാന്ത്,മിമ്മി മറിയം ജോര്‍ജ്ജ്(ഡബ്ബിങ് ആര്‍ട്ടിസ്റ്റ്),മനോജ് അങ്കമാലി(മേക്കപ്പ്മാന്‍)എന്നവര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍.

INDIANEWS24.COM Movies

Leave a Reply