തിരുവനന്തപുരം : ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെടുകയായിരുന്നു. മൃതദേഹം കണ്ടെടുത്തു.
കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, ആമി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
INDIANEWS24 KOCHI DESK