jio 800x100
jio 800x100
728-pixel-x-90
<< >>

ചലച്ചിത്ര നടി തൊടുപുഴ വാസന്തി അന്തരിച്ചു

ഇടുക്കി: പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ഭാഗമായിരുന്ന നടി തൊടുപുഴ വാസന്തി(65) അന്തരിച്ചു. ഗുരുതര രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച പുലര്‍ച്ചെ നാലോടെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് നാലിന് തൊടുപുഴ മണക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും.

പ്രമേഹം പിടിപെട്ട വാസന്തി മണക്കാട്ടെ സഹോദരന്റെ വീട്ടിലായിരുന്നു താമസം. ഇതിനു പുറമെ തൊണ്ടയില്‍ അര്‍ബുദവും പിടിപെട്ടിരുന്നു. നാല്‍പത് വര്‍ഷത്തോളം സിനിമാ രംഗത്തുണ്ടായിരുന്ന അവര്‍ 450 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ മണക്കാട് ജനിച്ച വാസന്തി. സിനിമ കൂടാതെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും 120 ഓളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടകനടനായ രാമകൃഷ്ണന്‍ നായരാണ് അച്ഛന്‍. അദ്ദേഹത്തിന്റെ ബാലെ ട്രൂപ്പിലൂടെയാണ് വാസന്തി കലാരംഗത്തേക്ക് കടന്നത്.

INDIANEWS24.COM Idukki

Leave a Reply