728-pixel-x-90-2-learn
728-pixel-x-90
<< >>

ചലച്ചിത്ര താരം ഇനിയയുടെ വീട്ടില്‍ മോഷണം.സംഭവത്തില്‍ ദുരൂഹത എന്ന് പോലീസ്

പ്രശസ്ത ചലച്ചിത്ര താരം ഇനിയയുടെ തിരുവനന്തപുരത്തെ മരുതൂര്‍ക്കടവിലെ വാടക വീട്ടില്‍ മോഷണം.ഇനിയയുടെ അച്ഛന്‍ കെ എസ് ആര്‍ ടി സി ജീവനക്കാരനായ സലാഹുദ്ദീന്‍റെ വാടകക്കെടുത്ത വീട്ടിലാണ് മോഷണം നടന്നത്.രണ്ടര ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങളും അഞ്ചു ലക്ഷം രൂപയുമാണ്‌ കവര്‍ച്ച നടത്തിയത്.ഇനിയയുടെ സഹോദരി സ്വാതിയുടെ വിവാഹാവശ്യത്തി നായി കൊണ്ടുവന്നതാണ് സ്വര്‍ണ്ണം എന്ന് സലാഹുദ്ദീന്‍ പറഞ്ഞു.സെക്കന്റ്റ്ഷോ കണ്ടു വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.അപ്പോള്‍ തന്നെ കരമന പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു.പൂട്ട്‌ തകര്‍ത്ത് മോഷ്ടാവ് അകത്ത് കടന്നു എന്നാണ് പരാതിയില്‍ പറയുന്നത്.പക്ഷെ പരിശോധിച്ചപ്പോള്‍ പൂട്ട്‌ തകര്‍ന്നതായി കണ്ടെത്താനായില്ല.മോഷണത്തില്‍ ദുരൂഹത ഉണ്ട് എന്നും സംശയിക്കുന്നതായി പോലീസ് പറയുന്നു.

Leave a Reply