കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു.അന്പത്തിയാറു വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് 12.45നായിരുന്നു അന്ത്യം. കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കഴിഞ്ഞ 22നാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിലിന്റെ പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങള്‍ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു.തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
ടി വി സീരിയലുകളിലൂടെ അഭിനയ രംഗത്തെത്തിയ ശേഷം 1993ല്‍ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെ ആരംഭിച്ചഅനില് മുരളിയുടെ ചലച്ചിത്ര അഭിനയ സപര്യയ്ക്ക് ഒരു ബ്രേക്ക് ലഭിക്കുന്നത് 2003ല്‍ പുറത്തിറങ്ങിയ ഇവര്‍ എന്ന രാജീവ് കുമാര്‍ ചിത്രത്തിലൂടെയാണ്.ജയറാമിനും ബിജു മേനോനുമൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇവറിനു ശേഷം അനില്‍ മുരളി മലയാള വാണിജ്യ സിനിമയുടെ പ്രധാന നടന്മാരില് ഒരാളായി മാറി.തുടര്‍ന്ന് വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍,പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു.ഇനിയും രിലീസകാനുള്ള ചിത്രം പ്രൊഫസര്‍ ഡിങ്കന് ആണ്.ഡിങ്കന്റെ സംവിധായകന് രാമചന്ദ്രബാബുവും അടുത്തിടെ വിട പറഞ്ഞിരുന്നു.മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ച അനില്‍ മുരളിയുടെ ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.സംസ്കാര ചടങ്ങുകള്‍ .ആശുപത്രിയിൽ പൊതുദർശനത്തിനു വച്ചശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് ശാന്തികവാടത്തിൽ കൊവിഡ് നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ട്നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അനില്‍ മുരളിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങാൻ അനിലിന് സാധിച്ചു. അദ്ദേഹത്തിന്റെ പരുക്കൻ വേഷങ്ങൾ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
INDIANEWS24 MOVIE DESK