728-pixel-x-90-2-learn
728-pixel-x-90
<< >>

ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേള 2018 ഡിസംബര്‍ 7 മുതല്‍ 13 വരെ നടക്കും

തിരുവനന്തപുരം:ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേള 2018 ഡിസംബര്‍ 7 മുതല്‍ 13 വരെ നടക്കും. പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക ബാധ്യത നേരിടുന്നതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ചെലവു ചുരുക്കിയായിരിക്കും മേള നടത്തുക എന്ന് ചലച്ചിത്ര അക്കാഡമി പ്രഖ്യാപിച്ചു.ഡെലിഗേറ്റ് പാസ്സിന് ഈ വർഷം 2000 രൂപയായിരിക്കും ഫീസ് .വിദ്യാർഥികൾക്ക് 1000 രൂപയും .പന്ത്രണ്ടായിരം പാസുകൾ ഇപ്രാവശ്യം വിതരണം ചെയ്യും.സംഘാടക സമിതി യോഗത്തിൽ മന്ത്രി എ.കെ.ബാലനാണ് ഇക്കാര്യം പറഞ്ഞത്. ലൈഫ് ടൈം അച്ചീവ്മെന്റ്റ് അവാർഡ്, വിദേശ പ്രതിനിധികളെ സർക്കാർ ചെലവിൽ അതിഥികളായി സ്വീകരിക്കൽ എന്നിവ ഇപ്രാവശ്യം വേണ്ടെന്ന് വെച്ചു.

എന്നാൽ കലാ,സാംസ്കാരിക സന്ധ്യകൾ അരങ്ങേറുമെന്ന് ചെയർമാനെ തിരുത്തി മന്ത്രി പ്രഖ്യാപിച്ചു.ആഘോഷ ചെലവുകൾ കുറക്കുന്നതിന്റെ ഭാഗമായാണ് കലാസന്ധ്യകൾ മാറ്റുന്നതെന്ന് ചെയർമാൻ കമൽ പ്രസംഗത്തിൽ പറഞ്ഞപ്പോൾ മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അത് തിരുത്തി. സ്പോൺസറെ കിട്ടുകയാണെങ്കിൽ തീർച്ചയായും പരിപാടി നടത്താമെന്നും ചിലർ അതിന് സന്നദ്ധരായി എത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആഡംബര ചെലവുകൾ ഒഴിവാക്കുന്നു എന്നത് തെറ്റായ വാർത്തയാണ്. അപ്പോൾ കഴിഞ്ഞ വർഷങ്ങളൊക്കെ നടത്തിയത് ആഡംബരമായിരുന്നോ എന്ന തെറ്റിദ്ധാരണ പരക്കാൻ സാധ്യതയുണ്ട്. പരമാവധി ചെലവ് കുറക്കുക എന്നത് മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്ന് ചെയർമാൻ കമൽ പറഞ്ഞു.അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു സ്വാഗത സംഘം കമ്മറ്റികളുടെ ലിസ്റ്റുകൾ ‘ പ്രഖ്യാപിച്ചു.എം.വിജയകുമാർ. ലെനിൻ രാജേന്ദ്രൻ, പി.ശ്രീകുമാർ, സുരേഷ് കുമാർ എന്നിവർ സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തു.committee 2

JITHESH DAMODAR INDIANEWS24

Leave a Reply