728-pixel-x-90-2-learn
728-pixel-x-90
<< >>

ചലച്ചിത്ര അക്കാദമിയുടെ ഗവേഷണ കേന്ദ്രം സെന്റര്‍ ഫോര്‍ ഇന്റര്‍ നാഷണല്‍ ഫിലിം റിസര്‍ച്ച് ആന്റ് ആര്‍ക്കൈവ്‌സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വര്‍ഗ്ഗീയമായ ചേരിതിരിവും ജാതിചിന്തയും, അനാചാരങ്ങളും വര്‍ദ്ധിച്ച ശക്തിയോടെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നതാണ് ഇവിടെ കാണാന്‍ കഴിയുന്നതെന്ന് കിന്‍ഫ്രയില്‍ സ്ഥാപിച്ച ചലച്ചിത്ര അക്കാദമിയുടെ ഗവേഷണസ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കാലത്തെ പിന്നോട്ട് നയിക്കുന്ന അന്തവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചെറുക്കണം.പ്രളയകാലത്ത് പരസ്പരം കൈകോര്‍ത്ത് ദുരന്തത്തെ അതിജീവിച്ചവരാണ് നാം.നവോത്ഥാനകാലഘട്ടത്തെ പിറകോട്ട് വലിച്ചുകൊണ്ടുപോകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.വിശ്വാസത്തിന്റെ പേരില്‍ മലയാളികളെ ഭിന്നിപ്പിക്കാനുള്ളശ്രമം ശക്തമായിക്കൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
പുരോഗമന സ്വഭാവമുള്ള സിനിമകളുടെ ആദ്യഘട്ടത്തിന് ശേഷം കച്ചവടതാല്പര്യമുള്ള സനിമകള്‍ കേരളത്തില്‍ ഉണ്ടായി.പഴയകാല മൂല്യബോധമുള്ള സിനിമകളെ തിരിച്ച് പിടിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.മുന്‍കാലങ്ങളില്‍ ചലച്ചിത്രപഠനം ആര്‍ട്ട് സിനിമകളെപ്പറ്റി മാത്രമുള്ളതായിരുന്നു.പ്രദര്‍ശന വിജയം നേടുന്ന സിനിമകള്‍ പഠിക്കേണ്ടതില്ലെന്നായിരുന്നു അന്നത്തെ ധാരണ.എന്നാല്‍ ആ സ്ഥിതിമാറി. സിനിമയില്‍ വര്‍ണ്ണ വ്യവസ്ഥ മാറ്റിയെടുക്കുന്നതിലും ജാതിബോധത്തെ വിമര്‍ശനവിധേയമാക്കുന്ന ചില നല്ല സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു. അക്കാദമിക്ക് സ്വഭാവമുള്ള പഠനങ്ങളും നിരൂപണങ്ങളും സജീവമാക്കുന്നതിന് ഇവിടെയൊരുക്കുന്ന ഗവേഷണകേന്ദ്രം സഹായിക്കും.
മലയാള സിനിമയുടെ ചരിത്രം യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ സാമൂഹിക ചരിത്രം കൂടിയാണ്.മലയാള ഭാഷാ രൂപീകരണത്തില്‍ മലയാള സിനിമ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.ഇന്ത്യന്‍ സിനിമകളില്‍ ആദ്യകാലഘട്ടത്തില്‍ പുരാണങ്ങളെയാണ് ആശ്രയിച്ചിട്ടുള്ളത്. എന്നാല്‍ മലയാള സിനിമ വിഗതകുമാരനും, ബാലനുംപോലെയുള്ള സാമൂഹിക പ്രസക്തിയുള്ള സിനിമകളാണ് ഇവിടെ അവതരിപ്പിച്ചത്.കേരളത്തില്‍ സാമൂഹികമായ ഊര്‍ജ്ജം പകരുന്നതില്‍ മലയാള സിനിമ എന്നും മുന്നില്‍ തന്നെയായിരുന്നു.acadamy1
മലയാള സിനിമയ്ക്ക് 90 വയസ്സും ചലച്ചിത്ര അക്കാദമിക്ക് 20 വയസ്സും തികയുന്നു. അനശ്വര നടന്‍ സത്യന്റെ സ്മരണയില്‍ അദ്ദേഹത്തിന്റെ നാമധേയത്തിലാണ് ഇത് അറിയപ്പെടുക എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
സെന്റര്‍ ഫോര്‍ ഇന്റര്‍ നാഷണല്‍ ഫിലിം റിസര്‍ച്ച് ആന്റ് ആര്‍ക്കൈവ്‌സ് എന്ന പേരിലുള്ള സ്ഥാപനം സിനിമയുടെ ചരിത്രം അറിയാനും സിനിമ കാണാനുള്ള അവസരവും നല്‍കുന്നു.നാല് നിലകളുള്ള കെട്ടിടത്തില്‍ ആദ്യ രണ്ടുനില കെട്ടിടം പൂര്‍ത്തിയായി. ലോക പ്രശസ്ത ചലച്ചിത്രകാരന്മാരുടെയും മലയാള നടന്മാരുടെയും ജെ.സി. ഡാനിലേല്‍ അവാര്‍ഡ് നേടിയവരുടെയും ചിത്രങ്ങള്‍, പഴയകാല പോസ്റ്ററുകള്‍, നടീനടന്മാരുടെ വിവരങ്ങള്‍, ലോകത്തെയും മലയാളത്തിലെയും പതിനായിരത്തിലധികം ചിത്രങ്ങളുടെ സമാഹരണവും ഉണ്ട്.ഡിജിറ്റല്‍ വീഡിയോ ലൈബ്രറി, 50 പേര്‍ക്കിരിക്കാവുന്ന മിനി തീയ്യേറ്ററും ഒരുക്കിയിട്ടുണ്ട്.acadamy3
ഉദ്ഘാടനചടങ്ങില്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍,എ.കെ.ബാലന്‍,കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ പ്രകാശ്, ചലച്ചിത്ര അക്കാദമ് ചെയര്‍മാന്‍ കമല്‍, സെക്രട്ടറി മഹേഷ് പഞ്ചു, ട്രഷറര്‍സുള്‍ഫിക്കര്‍ റഹ്മാന്‍,വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുത്തു.
INDIANEWS24 JITHESHDAMODAR

Leave a Reply