jio 800x100
jio 800x100
728-pixel-x-90
<< >>

ചലച്ചിത്രമേള: സുവർണ പ്രഭയിൽ ‘ക്ലാഷ്’

തിരുവനന്തപുരം:ഈ വർഷത്തെ ഐ എഫ് എഫ് കെ സുവർണ ചകോരം ഈജിപ്ഷ്യൻ ചിത്രം ‘ക്ലാഷ്’ സ്വന്തമാക്കി.നിശാഗന്ധി തോയേറ്ററിൽ വൈകിട്ട് നടന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം clashനൽകി.ജൂറി ചെയര്മാന് മിഷേൽ ഖലീഫ ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

മേളയിലെ മികച്ച സംവിധായകനുള്ള രജത ചകോരം ക്ലെയർ ഒബ്സ് ക്യൂർ നേടി.യസീം ഒസ്‌താ ലാഗുണ് ആണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രം.മലയാള ചിത്രം മാന്ഹോള് രണ്ടു പുരസ്കാരങ്ങൾ നേടി.മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരത്തിനൊപ്പംചിത്രം ഒരുക്കിയ വിധു വിന്സന്റിനെ മികച്ച നവാഗത സംവിധായികയായി തിരഞ്ഞെടുത്തു.പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും ക്ലാഷ് തന്നെയാണ്.

15 ലക്ഷം രൂപയാണ് സുവര്‍ണചകോരത്തിനുള്ള പുരസ്‌കാരത്തുക. മികച്ച സംവിധായകനുള്ള രജതചകോരത്തിന് നാലു ലക്ഷം രൂപയാണ്.

മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്‌വർക്ക് ഫോർ ദ് പ്രമോഷൻ ഓഫ് ഏഷ്യൻ ഫിലിം സെന്റർ(നെറ്റ്പാക്) അവാര്‍ഡ് രാജീവ് രവി സംവിധാനം ചെയ്‌ത ‘കമ്മട്ടിപ്പാട’ത്തിനാണ്.ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോൽസാഹനത്തിന് നെറ്റ്പാക് ഏര്‍പ്പെടുത്തിയ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരം മുസ്തഫ കാര സംവിധാനം ചെയ്ത കോൾഡ് ഓഫ് കലന്തർ കരസ്ഥമാക്കി.

മേളയിൽ മികച്ച പ്രദർശന സൗകര്യമൊരുക്കിയതിന്റെ എസ്തറ്റിക് അവാര്‍ഡ് കൈരളി – കെഎസ്എഫ്ഡിസി തിയറ്റർ നേടി.മികച്ച സാങ്കേതിക സൗകര്യത്തിന് ഏർപ്പെടുത്തിയ ടെക്‌നിക്കല്‍ അവാര്‍ഡ് ശ്രീപത്മനാഭ തിയറ്ററിനു ലഭിച്ചു.

INDIANEWS24.COM T V P M

Leave a Reply