728-pixel-x-90-2-learn
728-pixel-x-90
<< >>

ചലച്ചിത്രമേളയില്‍ വന്‍ വിജയമായി കറുത്ത ജൂതന്‍

തിരുവനന്തപുരം: ഐ എഫ് എഫ് കെയില്‍ വന്‍ സ്വീകാര്യതയോടെയാണ് നടന്‍ സലംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കറുത്ത ജൂതന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ ക്ലിക്കായതോടെ രണ്ടാമത്തേതിന് ഡെലിഗേറ്റുകളുടെ തിക്കിതിരക്കായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും പ്രദര്‍ശനത്തിന് വലിയ ക്യൂവാണ് രൂപപ്പെട്ടത്.

മൂന്ന് വര്‍ഷത്തെ ഗവേഷണം നടത്തിയാണ് സലിംകുമാര്‍ ഈ ഉദ്യമത്തിന് ഇറങ്ങിയത്. കേരളത്തില്‍ മട്ടാഞ്ചേരിയില്‍ മാത്രമാണ് ജൂതന്‍മാരുള്ളതെന്ന ധാരണ പൊളിച്ചടുക്കുന്നതാണ് സിനിമയുടെ തുടക്കം. മാളയില്‍ ജുതമതത്തില്‍ ജനിച്ച ആരോണ്‍ ഏലിയാഹു എന്നയാള്‍ കല്ലറകളിലൂടെ ജൂതസമൂഹത്തിന്റെ ചരിത്രം തിരഞ്ഞ് യാത്ര നടത്തുകയാണ്. ഇതിനിടെ ഇയാള്‍ ഒരപകടത്തില്‍പ്പെട്ട് അബോധാവസ്ഥയിലാകുന്നു. ഏലിയാഹുവിന്റെ അമ്മയും സഹോദരിയും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഇയാള്‍ മരിച്ചെന്ന് വിശ്വസിക്കപ്പെടാന്‍ നിര്‍ബന്ധിതരാകുന്നു. ഈ സമയം കൊണ്ട് രൂപപ്പെടുന്ന ഇസ്രായേലിലെക്ക് മറ്റു ജൂതന്‍മാരോടൊപ്പം ഇവര്‍ പോകുന്നു. പിന്നീട് ഏലിയാഹു ഇവിടെ തിരികെയെത്തുമ്പോള്‍ ഇയാള്‍ക്ക് എല്ലാം നഷ്ടപ്പെടുന്നു. തുടര്‍ന്നുള്ള നീതി നിഷേധമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്.

ചലച്ചിത്രോത്സവത്തിലെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഏറ്റവും അധികം കയ്യടിനേടിയ ചിത്രമാണ് കറുത്ത ജൂതന്‍. ഇതിന്റെ അവസാന പ്രദര്‍ശനം പലര്‍ക്കും കാണാന്‍ കഴിയാത്ത സ്ഥിതി വരെയുണ്ടായി.

INDIANEWS24.COM Movies

Leave a Reply