728-pixel-x-90-2-learn
728-pixel-x-90
<< >>

ചര്‍ച്ച ഫലിച്ചു; ഷാര്‍ജയില്‍ 149 ഇന്ത്യക്കാരെ മോചിപ്പിച്ചു

ഷാര്‍ജ: മുഖ്യമന്ത്രി പിണറായി വിജയന് ഷാര്‍ജ ഭരണാധികാരി നല്‍കിയ വാക്ക് ഫലവത്താക്കി 149 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി. ഷാര്‍ജ ജയിലില്‍ ക്രിമിനല്‍കേസില്‍ പെടാത്തവരായിട്ടുള്ളവരാണ് മോചിക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ഇനിയും ഷാര്‍ജയില്‍ ജോലി ചെയ്യാന്‍ അവസരമുണ്ടായിരിക്കുമെന്ന് കൂടി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഷാര്‍ജ ഭരണാധികാരി ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞിരുന്നു.

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഷാര്‍ജ ഭരണാധികാരി മുഖ്യമന്ത്രിയുമായി തിരുവനന്തപരുത്ത് നടന്ന കൂടിക്കാഴ്ച്ചയിലാണ് മലയാളികളായവരെ ജയില്‍ മോചിതരാക്കുന്നകാര്യം ചര്‍ച്ച ചെയ്തത്. ഏട്ട് കാര്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ചത്. ഇതില്‍ ഏറ്റവും പ്രധാനമുള്ളതായിരുന്നു തൊഴില്‍ തര്‍ക്കം, വിസാ പ്രശ്‌നം എന്നിങ്ങനെയുള്ള കേസുകളില്‍ കഴിയുന്ന മലയാളികളെ മോചിപ്പിച്ച് നാട്ടിലേക്ക് അക്കണമെന്നത്. കേരളത്തില്‍ നിന്നും തിരിക്കും മുമ്പേ അല്‍ ഖാസിമി ഇക്കാര്യം അംഗീകരിച്ച് പ്രഖ്യാപനവും നടത്തിയിരുന്നു. ഷാര്‍ജയില്‍ അദ്ദേഹം എത്തുമ്പോഴേക്കും 149 ഇന്ത്യക്കാര്‍ മോചിതരായി. സമാനരീതിയില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മലയാളികളല്ലാത്തവരും മോചിക്കപ്പെട്ടിട്ടുണ്ട്.

ഷാര്‍ജ സുല്‍ത്താന്റെ കേരള സന്ദര്‍ശനത്തിലെ നിര്‍ണ്ണായക വഴിത്തിരിവാണ് തടവുകാരുടെ മോചനം. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് ബിരുദം ഷാര്‍ജ ഭരണാധികാരിക്ക് സമ്മാനിച്ച ചടങ്ങിലായിരുന്നു പ്രഖ്യാപനം. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജയും കേരളവും തമ്മിലുള്ള ഊഷ്മള ബന്ധത്തെ കുറിച്ചും പരസ്പര സഹകരണം തുടരേണ്ടതിനെ കുറിച്ചും ഷാര്‍ജ ഭരണാധികാരിയും ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply