ശ്രീഹരിക്കോട്ട: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷ(ഐ എസ് ആര് ഒ)ന്റെ നൂറാം ഉപഗ്രഹം വിക്ഷേപിച്ച് ബരിഹാകാശത്ത് ഇന്ത്യ വീണ്ടും ചരിത്രനേട്ടം കൈവരിച്ചു. പി എസ് എല്‍ വി സി-40 എന്ന പേടകം ഇന്ത്യയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് വെള്ളിയാഴ്ച്ച രാവിലെ കുതിച്ചുയര്‍ന്നത്. ഇന്ത്യന്‍ സമയം 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.
ഐ എസ് ആര് ഒയുടെ 42-ാം വിക്ഷേപണമാണ് ഇന്ന് നടന്നത്. ഇന്നലെ പുലര്‍ച്ചെ തന്നെ കൗണ്ട് ഡൗണ്‍ ആരംഭിച്ചിരുന്നു. ഭൗമ നിരീക്ഷണത്തിനായുള്ള ഉപഗ്രഹമാണ് കാര്‍ടോസാറ്റ് 2. ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന് എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും പേടകത്തിലുണ്ടായിരുന്നു.
ഉപഗ്രഹങ്ങളടങ്ങിയ പിഎസ്എല്‍വി-സി40 ക്ക് 1323 കിലോഗ്രാമാണ് ഭാരം. ഇതില്‍ കാര്‍ട്ടോസാറ്റ്-2 മാത്രം 710 കിലോയുണ്ട്. ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ഡോ. കെ ശിവന് ഇന്ന് ചുമതലയേല്‍ക്കാനിരിക്കെയാണ് ചരിത്ര നേട്ടം.
INDIANEWS24.COM Sriharikota