jio 800x100
jio 800x100
728-pixel-x-90
<< >>

ചരിത്രമെഴുതി ഓബ്റോണ്‍ മാളിലെ ചിത്രച്ചന്ത

കൊച്ചി:ചിത്രകല ആസ്വദിക്കല്‍ ബുദ്ധിജീവികള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് എന്ന തെറ്റിദ്ധാരണ പൊളിച്ചടുക്കുകയെന്ന ലക്ഷ്യവുമായാണ് ഇടപ്പള്ളിയിലെ ഒബറോണ്‍ മാളില്‍ ചിത്രപ്രദര്‍ശനം പുരോഗമിക്കുന്നത്. അതിനാല്‍ തന്നെയാണ് ‘ചിത്രചന്ത’ എന്ന പേരു തന്നെ ഇതിന് നല്‍കിയതെന്നു പ്രദര്‍ശനം ഒരുക്കിയ കോമുസണ്‍സ് ഒന്നടങ്കം പറയുന്നു. ചിത്രകലയുമായി സാധാരണക്കാരെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുക, അതിനായി ഇവിടെ കാഴ്ച്ചാവിസ്മയമൊരുക്കി കാത്തിരിക്കുന്നത് നൂറോളം കലാകാരന്‍മാരുടെ സൃഷ്ടികളാണ്.IMAG5207

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്‍മാരെ അണിനിരത്തി ഡിസംബര്‍ 20നാണ് ഒബറോണ്‍ മാളിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ പ്രദര്‍ശനം ആരംഭിച്ചത്‌. ഒരുമാസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രങ്ങളുടെയും ശില്‍പ്പങ്ങളുടെയും  വില്‍പ്പനയും നടന്നുവരികയാണ്.

കാണുന്നവയിലെല്ലാം കണ്ണുടക്കിപ്പോകുന്ന മാസ്മരികതയിലാണ് ഓരോ ചിത്രവും ശില്‍പ്പവും ഒരുക്കിയിട്ടുള്ളത്. പ്രദര്‍ശനത്തിന്റെ പ്രധാന സംഘാടകനും ക്യൂറേറ്ററുമായ ചിത്രകാരന്‍ ആസിഫ് അലി കോമുവിന്റെ നൂറാമത്തെ ചിത്രപ്രദര്‍ശനം എന്ന പ്രത്യേകതയും ഇതിനുണ്ട്‌. മലയാളികളായ എല്ലാ ചിത്രകാരന്‍മാരെയും ഒരു കുടക്കീഴില്‍ അണിനിരത്തി പ്രോത്സാഹന്നങ്ങള്‍ നല്‍കുകയെന്നഉദ്ദേശ്യവും ഈ ചിത്രചന്തയ്ക്കുണ്ടെന്ന് സംഘാടകരില്‍ ഒരാള്‍ കൂടിയായ കാര്‍ട്ടൂണ്‍ അക്കാദമി വൈസ്‌ചെയര്‍മാന്‍ ഇബ്രാഹിം ബാദുഷ പറയുന്നു. സാമ്പത്തികം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഒറ്റയ്ക്ക് ഒരു പ്രദര്‍ശനം നടത്താന്‍ സാധിക്കാതെ പിന്‍വലിയുന്നവരെ സഹായിക്കാനും പ്രദര്‍ശനത്തിനായി മുന്നോട്ടുവരുന്നതിന് പ്രേരണനല്‍കുന്ന പ്രദര്‍ശനം കൂടിയാണ് ഇവിടത്തേത്. ആസിഫ് അലി കോമുവിനെയും ഇബ്രാഹിം IMG-20171225-WA0050IMAG5206IMG-20171219-WA0011IMG-20180103-WA0003oberon- chithra chanthaIMAG5208ബാദുഷയെയും കൂടാതെ നസീര്‍കുട്ടി,വി എസ് ദിലീപ് കുമാര്‍,ബേബി പോള്‍ എന്നിവരാണ് സംഘാടക സമിതിയിലെ മറ്റ് അംഗങ്ങള്‍

ഒരുപാട് പേരുടെ ചിത്രങ്ങള്‍ ഒരുമിക്കുന്നതിനാല്‍ ചിത്രചന്തയില്‍ വ്യത്യ്‌സ്ത തരം ചിത്രങ്ങള്‍ ഒരിടത്തു നിന്നു തന്നെ ആസ്വദിക്കാനും സ്വന്തമാക്കാനും കഴിയുന്നുവെന്നതാണ് കോമുസണ്‍സ് ഒരുക്കിയ ഈ പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത. ആക്രലിക്, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍, മിനിയേച്ചര്‍, മോറല്‍, റിയാലിസ്റ്റിക്, പേള്‍ ഡിസൈന്‍, തടിയില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍, കരവിരുതിന്റെ സൂക്ഷ്മതയില്‍ വിരിഞ്ഞ ചെറു ബൈക്കുകള്‍, കൊച്ചുസൈക്കിളുകള്‍, കാറുകള്‍ വരെ ചിത്രചന്തയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

കൊച്ചിയില്‍ നിത്യഹരിതമായി നിലകൊള്ളുന്ന ചില മാജിക് ഫ്രെയിമുകള്‍ പകര്‍ത്തിവെച്ച മാസ്മരികതയുമായി ആസിഫ് അലി കോമുവിന്റെ ക്യാന്‍വാസുകളാണ് റിയാലിസ്റ്റിക് ചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. രാജാരവിവര്‍മ്മയുടെ കൊച്ചുമകള്‍ വിനീത ആനന്ദ്, റാസി റൊസാരിയോ, മാരാപ്പറമ്പ് ദേശം രാമചന്ദ്രന്‍, നടി ഷീല, സംവിധായകന്‍ ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ്, സീനജ് കലാഭവന്‍, ഉസ്താദ് അഷ്‌റഫ് ഹൈദ്രോസ്, റഹ്മാന്‍ ഡിസൈയിന്‍, ഗസല്‍ ഗായികയും ചിത്രകാരിയുമായ ഫൗസിയ അബൂബക്കര്‍ തുടങ്ങിയ പ്രശസ്തരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.

INDIANEWS24.COM KOCHI

Leave a Reply