728-pixel-x-90-2-learn
728-pixel-x-90
<< >>

ചരിത്രത്തില്‍ ഉമ്മന്‍ചാണ്ടി മാത്രം

സോളാര്‍ കേസിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തിളച്ചുമറിഞ്ഞ ദിവസമായിരിക്കും ഇന്ന്.സരിതയുടെ മൊഴികള്‍ കേട്ട് കേരളത്തിലുടനീളം ടിവി ചാനലുകള്‍ പലപ്പോഴും ഓഫ് ആയതുപോലുമില്ല.സംസ്ഥാന ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇതേവരെ നേരിടേണ്ടിവന്നിട്ടില്ലാത്ത ആരോപണങ്ങള്‍ക്കാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇരയായത്.മുഖ്യന് കോടികള്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ കേസിലെ പ്രധാന പ്രതിയായ സരിത എസ് നായര്‍ ഉറച്ചുനിന്നു.

രാവിലെ കേസ് പരിഗണിക്കുന്ന സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായ സരിത മുഖ്യമന്ത്രി പലതവണയായി 1.90 കോടി രൂപ വാങ്ങിയെന്ന് മൊഴി നല്‍കി.മന്ത്രി ആര്യാടന്‍ മുഹമ്മദ് വാങ്ങിയത് 40 കോടി.സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വാര്‍ത്താ ചാനലുകളില്‍ വന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രതികരണവുമായി രംഗത്തെത്തി.സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിചെക്ക് നല്‍കിയ സരിതയുടെ ആരോപണങ്ങള്‍ വെറുതായണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതിനിടെ കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി സരിതയോട് മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ഫോണില്‍ പറയുന്നതിന്റെ ശബ്ദരേഖ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.ഫോണ്‍ ചെയ്തത് ശരിയാണെന്ന് തമ്പാനൂര്‍ രവിയും സരിതയും അറിയിച്ചു.

രാവിലെ ഈ സംഭവങ്ങള്‍ ഒന്നുമറിയാതെ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ജനരക്ഷാമാര്‍ച്ചിനിടെ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയെ മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ടു.സരിതയുടെ മൊഴിയും സുധീരന്റെ പ്രസ്താവനയും ഒരേസമയം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടതോടെ സമൂഹമാധ്യമങ്ങളില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിനെതിരെ പരിഹാസ വിമര്‍ശനങ്ങളുടെ പൊങ്കാലപ്പൂരമായി.വിവാദങ്ങളുടെ ഈ ഒരു ദിവസം അവസാനിക്കാന്‍ നേരം പാമ്പാടിയില്‍ കോണ്‍ഗ്രസ് പരിപാടിക്കിടെ ഉമ്മന്‍ചാണ്ടി ആരോപണങ്ങളെ കുറിച്ച് വീണ്ടും വാചാലനായി.ആരൊക്കെ ഒന്നിച്ച് വന്നാലും സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ആക്രോശിച്ചു.സുധീരന്‍ നയിക്കുന്ന യാത്രയുടെ സ്വീകരണയോഗമായിരുന്നു വേദി.

INDIANEWS24.COM Kerala

Leave a Reply