ന്യൂഡല്‍ഹി:ചരിത്രം തിരുത്തിയ പരേഡുമായാണ് രാജ്യം തലസ്ഥാന നഗരിയില്‍ ചൊവ്വാഴ്ച്ച 67-ാം റപ്പബ്ലിക്ക് ദിനം ആചരിച്ചത്.രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു.ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വേ ഓലോന്ദ് ആയിരുന്നു ഇത്തവണത്തെ മുഖ്യ അതിഥി.
ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ആദ്യമായി വിദേശ സൈന്യം മര്‍ച്ച് ചെയ്തതാണ് സൈനിക പരേഡിലെ ചരിത്രം തിരുത്തിയ കാഴ്ച്ചകളില്‍ ഒന്ന്.ഫ്രഞ്ച് സൈന്യത്തിന്റെ ഒരു വിഭാഗമാണ് മാര്‍ച്ച് ചെയ്തത്.കൂടാതെ 26 വര്‍ഷത്തിന് ശേഷം ശ്വാനസേന മാര്‍ച്ച് പാസ്റ്റ് ചെയ്തു.ലാബ്രഡോര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 36 ശ്വാനന്മാരാണ് ചുവടുവെച്ച് നീങ്ങിയത്.വിവിധ ഇനങ്ങളിലായി സൈന്യത്തിന് 1200 ശ്വാനന്മാരാണുള്ളത്.ചരിത്രത്തിലാദ്യമായി വനിത സ്റ്റണ്ട് കണ്ടിജന്റും പരേഡില്‍ പങ്കെടുത്തു.ഇതുവരെ ഈ വിഭാഗത്തില്‍ നിന്നും പുരുഷന്മാര് മാത്രമാണ് പങ്കെടുത്തിരുന്നത്.വിമന്‍ ഡെയര്‍ഡെവിള്‍സ് സി ആര് പി എഫ് എന്ന കണ്ടിജന്ഡുകളുടേതായിരുന്നു അവതരണം.
കഴിഞ്ഞ വര്‍ഷം വരെ 115 മിനിറ്റ് നേരം നീണ്ടുനിന്ന പരേഡ് ഇത്തവണ 90 മിനിറ്റായി കുറച്ചു.ഭീകരാക്രമണ ഭീഷണിയെ മുന്‍നിര്‍ത്തിയാണ് സമയം വെട്ടിച്ചുരുക്കിയത്.ഐ എസ് ആക്രമണമുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത സുരക്ഷയിലായിരുന്നു തലസ്ഥാന നഗരിയിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍.
INDIANEWS24.COM NEWDELHI