jio 800x100
jio 800x100
728-pixel-x-90
<< >>

ചരിത്രത്തിലാദ്യമായി മുഖ്യന് ഉഡായിപ്പെന്ന വിശേഷണം

തിരുവനന്തപുരം:എന്തെങ്കിലും പറഞ്ഞു തടിതപ്പാന്‍ ഇത് മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടി അണികളും അല്ല വി എസ് ആണെന്ന കാര്യം ഉമ്മന്‍ ചാണ്ടി ഓര്‍ത്തില്ല.ഫലം-ചരിത്രത്തിലാദ്യമായി ഒരു പ്രതിപക്ഷനേതാവ് മുഖ്യനെ ഉഡായിപ്പെന്ന് വിശേഷിപ്പിച്ചു.നല്ല നാടന്‍ ഭാഷയില്‍ ഉമ്മന്‍ ചാണ്ടിക്ക് വി എസിന്റെ ഉശിരന്‍ കൊട്ട്.ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യനെതിരെ രസികന്‍ പ്രയോഗം നടത്തിയിരിക്കുന്നത്.

ദിവസങ്ങളായി ഫേസ് ബുക്കില്‍ സജീവമായിട്ടുള്ള അച്യുതാനന്ദന്‍ ഫേസ് ബുക്കിലൂടെ മുഖ്യനോട് ആവശ്യപ്പെട്ട ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ ഉമ്മന്‍ ചാണ്ടി മടിച്ചു.മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വന്തം പാര്‍ട്ടി അണികള്‍ക്കുx മുന്നില്‍ പലതും പറഞ്ഞു തടിതപ്പുന്ന തന്ത്രം വി എസ് വിട്ടില്ല.അദ്ദേഹം തന്റെ സ്വന്തം പോസ്റ്റിലൂടെ ഫേസ്ബുക്കില്‍ കുറിച്ചു ‘ ഇതിനെ ഉഡായിപ്പ് എന്നല്ലാതെ മറ്റെന്ത് പറയാന്‍’.1992ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ നിയമസഭയില്‍ പാമോയില്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ അതേ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചില്ലെന്ന് നിയമസഭാ രേഖകള്‍.മറിച്ചൊരു വാദം ഉമ്മന്‍ ചാണ്ടിക്കുണ്ടെങ്കില്‍ നിയമസഭാ രേഖകള്‍ ഉദ്ധരിച്ച് ഉമ്മന്‍ ചാണ്ടി മറുപടി പറയണമെന്നായിരുന്നു വി എസിന്റെ ആവശ്യം.ഇതിന് ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടി ഇങ്ങനെ: ‘വി എസിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഔദ്യോഗിക രേഖകളാണ് അതിനാല്‍ ഉത്തരം പറയേണ്ട കാര്യമില്ല’.

ഇത്തരത്തില്‍ വ്യക്തമായി മറുപടി പറയാന്‍ തയ്യാറാകാതെ വന്നതോടെയാണ് വി എസ് ഉഡായിപ്പെന്ന് വിശേഷിപ്പിച്ചത്.പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും തമ്മിലുള്ള യുദ്ധം സോഷ്യല്‍ മീഡിയ കാര്യമായി തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

INDIANEWS24.COM T V P M

Leave a Reply