jio 800x100
jio 800x100
728-pixel-x-90
<< >>

ചരിത്രത്തിലാദ്യമായി ജപ്പാനിലേക്ക്‌ മാരുതി കാറുകളുടെ കയറ്റുമതി

ന്യൂഡല്‍ഹി:ഇന്ത്യയില്‍ നിന്നും മാരുതി-സുസുക്കി കാറുകള്‍ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യും.ഇന്ത്യയിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ രാജ്യത്തേക്ക് കാറുകള്‍ ഇറക്കുമതി ചെയ്യാനുള്ള കരാര്‍ ഒപ്പുവെച്ചതോടെയാണ് ചരിത്രപരമായ കയറ്റുമതിക്ക് കളമൊരുങ്ങുന്നത്.

കരാര്‍ പ്രാബല്യത്തിലാകുന്നതോടെ സുസുക്കിയുടെ എക്‌സ്‌പോര്‍ട്ട് ഹബ്ബ് ആയി ഇന്ത്യ മാറുകയാണ്.മാരുതിയുടെ ഏറ്റവും പുതിയ രൂപമായ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ ആയിരിക്കും ആദ്യഘട്ടത്തില്‍ ഇറക്കുമതി ചെയ്യുക.1981ല്‍ ജപ്പാന്‍ കമ്പനിയായ സുസുക്കിയുടെ സഹകരണത്തോടെയാണ് മാരുതി കാറുകള്‍ നിര്‍മ്മിച്ചു തുടങ്ങിയത്.ഇതായിരുന്നു ലോകത്തെ പ്രമുഖ ഓട്ടോമോബൈല്‍ കമ്പനിയായ മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ആരംഭം.ഇന്ന സുസുക്കിയുടെ ഏറ്റവും അധികം കാറുകള്‍ വില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.ബലേനോ ഇറങ്ങിയ അവസരത്തില്‍ നൂറ് രാജ്യങ്ങളിലേക്ക് ഇത് കയറ്റിയയക്കുമെന്ന് മാരുതി പ്രഖ്യാപിച്ചിരുന്നു.

INDIANEWS24.COM Automobile

Leave a Reply