728-pixel-x-90-2-learn
728-pixel-x-90
<< >>

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി യു എ ഇയിലെ ലേബര്‍ക്യാമ്പില്‍ എത്തി

അബുദാബി:യു എ ഇയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം തിരുത്തിക്കൊണ്ട് അവിടെയുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.ഞായറാഴ്ച്ച എത്തിയ അദ്ദേഹം തലസ്ഥാന നഗരിയായ അബുദാബിയിലെ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ സന്ദര്‍ശനം നടത്തി.ലോകത്തിലെ ആറാമത്തെ വിലയ മുസ്ലിം പള്ളിയാണ് ഇത്.34 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് യു എ ഇയില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.

ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ തിരഞ്ഞെടുത്ത 250 തൊഴിലാളികള്‍ക്ക് അവസരം ലഭിച്ചിരുന്നു.സുരക്ഷാ നിബന്ധനകള്‍ കാര്യമാക്കാതെ അവര്‍ക്കൊപ്പം നിന്ന് ചിത്രമെടുക്കാനും കുശലാന്വേഷണം നടത്താനും മോദി മടിച്ചില്ല.ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യു എ ഇയിലെ ലേബര്‍ക്യാമ്പ് സന്ദര്‍ശിക്കുന്നത്.അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള എണ്‍പതിനായിരത്തോളം തൊഴിലാളികളാണ് ഐക്കാട് റസിഡന്‍ഷ്യല്‍ സിറ്റി ലേബര്‍ ക്യാംപിലുള്ളത്.ഇതില്‍ വിവിധ കമ്പനികളിലെ 250 പേര്‍ക്കായിരുന്നു അവസരം ലഭിച്ചത്.കൂടുതലും ഉത്തരേന്ത്യക്കാര്‍ ആയിരുന്നെങ്കിലും മലയാളികളുടെ സംഘവുമുണ്ടായിരുന്നു.ലേബര്‍ ക്യാംപിലെ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാളായിരുന്നു വേദി.

ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ഗ്രാന്‍ഡ് മസ്ജിദ് സന്ദര്‍ശിച്ച മോദി യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഖബറിടം അദ്ദേഹം സന്ദര്‍ശിച്ചു.അറേബ്യന്‍ വാസ്തു ശില്പചാതുരി തുടിച്ച് നില്‍ക്കുന്ന പള്ളി മോദി ചുറ്റിക്കണ്ടു.വെളുത്തപള്ളി എന്ന പേരിലാണ് അബുദാബിയുടെ മുഖമുദ്രയായ ഈ പള്ളി അറിയപ്പെടുന്നത്.മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, ഇതര മതക്കാര്‍ക്കും ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കുന്നു.പള്ളിയുടെ നിര്‍മാണത്തേക്കുറിച്ചും പ്രവര്‍ത്തനത്തെ കുറിച്ചും ചോദിച്ചു മനസിലാക്കി.അര മണിക്കൂറോളം മോദി പള്ളിയില്‍ ചെലവഴിച്ചു.യുഎഇ യുവജന സാംസ്‌കാരിക മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം, പ്രമുഖരായ എം എ യൂസഫലി, ബി ആര്‍ ഷെട്ടി, ഡോ. ഷംസീര്‍ വയലില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സന്ദര്‍ശനാര്‍ഥം പള്ളിയില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply