728-pixel-x-90-2-learn
728-pixel-x-90
<< >>

ചരിത്രം കുറിച്ച് സൈന; ലോക റാങ്കിങ്ങില്‍ ഒന്നാമത്‌

ന്യൂഡല്‍ഹി:ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഒന്നാം സ്ഥാനത്ത്.ബാഡ്മിന്റണില്‍ ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സൈന.ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിഫൈനലില്‍ സ്‌പെയിനിന്റെ കരോലിന മാറിന്‍ പരാജയപ്പെട്ടതോടെയാണ് സൈന ചരിത്ര നേട്ടത്തിലേക്കെത്തിയത്.

രണ്ടാം സെമിഫൈനലില്‍ ജപ്പാന്റെ യു ഹാഷിമോട്ടോയാണ് സൈനയുടെ എതിരാളി. മത്സരഫലം എന്തു തന്നെ ആയാലും സൈന തന്നെ ആയിരിക്കും ഒന്നാം സ്ഥാനത്ത്.പ്രകാശ് പദുകോണാണ് ലോക ഒന്നാം നമ്പര്‍ റാങ്കില്‍ എത്തിയ ഇന്ത്യന്‍ പുരുഷതാരം.ചൈനക്കാരാണ് വനിതകളിലെ ലോക ഒന്നാം നമ്പര്‍ സ്ഥാനം ഏറെക്കുറെ കരസ്ഥമാക്കിയത്. ഏറ്റവും ഒടുവില്‍ ചൈനക്കാരിയല്ലാത്ത ലോക ഒന്നാം നമ്പര്‍ താരമായിരുന്നു ഡെന്‍മാര്‍ക്കിന്റെ ടിനെ ബൗണ്‍. 2010 ഡിസംബറിലായിരുന്നു അത്.

INDIANEWS24. SPORTS DESK

Leave a Reply