728-pixel-x-90-2-learn
728-pixel-x-90
<< >>

ചരിത്രം കുറിച്ച് വിരാട്

അഡ്‌ലെയ്ഡ്:ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലി ലോകകപ്പില്‍ പുതിയൊരു ചരിത്രം എഴുതി ചേര്‍ച്ചു.ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ആദ്യമായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന സെഞ്ച്വറി വിരാട് കോഹ്‌ലിയുടെ പേരില്‍.

ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ പല തവണ ഏറ്റുമുട്ടി ജയം ഇന്ത്യയ്‌ക്കൊപ്പം നിന്നെങ്കിലും ഒരു ബാറ്റ്‌സ്മാനു പോലും ഈ നേട്ടം കൈവരിക്കാനായില്ല. സെഞ്ച്വറിക്കൊപ്പം ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ് കൂടിയാണ് വിരാട് മറികടന്നിരിക്കുന്നത്.ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ താരം നേടിയ ഏറ്റവും വലിയ സ്‌കോര്‍ ഇതുവരെ സച്ചിന്റെ പേരിലായിരുന്നു(98 റണ്‍സില്‍).107 റണ്‍സ് നേടിക്കൊണ്ട് കോഹ്‌ലി അതും തിരുത്തിക്കുറിച്ചു.

INDIANEWS24.COM

Leave a Reply