728-pixel-x-90-2-learn
728-pixel-x-90
<< >>

ചരിത്രം കുറിച്ച് റൗള്‍ കാസ്‌ട്രോ-ഒബാമ ഹസ്തദാനം

പനാമ സിറ്റി:അര നൂറ്റാണ്ടിലേറെയായി വര്‍ഗ ശത്രുക്കളെ പോല കഴിഞ്ഞ അമേരിക്കയുടെയും ക്യൂബയുടെയും രാഷ്ട്ര തലവന്‍മാര്‍ ഹസ്തദാനം നടത്തി.അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗണ്‍ കാസ്‌ട്രോയും തമ്മിലാണ് ചരിത്ര പരമായ ഹസ്തദാനം നടത്തിയത്. പനാമയില്‍ നടക്കുന്ന അമേരിക്കന്‍ ഉച്ചകോടിക്കിടെയായിരുന്നു ഈ അപൂര്‍വ്വ സംഗമം.

യു.എസ് പിന്തുണയുള്ള ക്യൂബന്‍ ഏകാധിപതിയായിരുന്ന ബാറ്റിസ്റ്റയുടെ വാഴ്ച്ച അവസാനിപ്പിച്ച 1959 ജനുവരി ഒന്നുമുതല്‍ ഇതുവരെ ക്യൂബയുടെ ശത്രുവായിരുന്നു അമേരിക്ക. പനാമ സിറ്റി സാക്ഷ്യം വഹിച്ച ചരിത്രപരമായ മുഹൂര്‍ത്തത്തിന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണും മറ്റു ലോകനേതാക്കളും സാന്നിദ്ധ്യമരുളി.

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ക്യൂബയുടെ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്‌റിഗസും ആദ്യവട്ട ഉന്നതതല ചര്‍ച്ച നേരത്തെ നടത്തിയിരുന്നു.57 വര്‍ഷം മുമ്പ് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ ഫോസ്റ്റര്‍ ഡാലെസും ക്യൂബന്‍ വിദേശകാര്യമന്ത്രി ഗോണ്‍സാലോ ഗ്യൂയെലും തമ്മില്‍ വാഷിംഗ്ണില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമുള്ള ആദ്യ ഔദ്യോഗിക മന്ത്രിതല ചര്‍ച്ചയാണിത്.

ഒബാമയും റൗള്‍ കാസ്‌ട്രോയും ശനിയാഴ്ച്ച ചര്‍ച്ച നടത്തും.അമേരിക്കയുമായുള്ള ക്യൂബയുടെ ബന്ധം അവിടത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് ഉച്ചകോടിക്ക് മുന്പ് ഒബാമ പ്രതീക്ഷ പ്രകടിപ്പിച്ചു.ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടുന്ന ദിനങ്ങള്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

INDIANEWS24 PANAMA CITY

Leave a Reply