റോത്തക്: ചരിത്രത്തിലാദ്യമായി കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കയറി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഹരിയാനയെ ഇന്നിംഗ്സിനും എട്ട് റണ്‍സിനും തോര്പ്പിച്ചാണ് സഞ്ജു സാംസണും ബേസില്‍ തമ്പിയും സച്ചിന് ബേബിയും അടങ്ങുന്ന സംഘം അഭിമാനനേട്ടം കൈവരിച്ചത്. ഇവര്‍ക്കൊപ്പം ജലജ് സക്സേനയുടെ മാച്ച് വിന്നിംഗ് പ്രകടനവും ആ ചരിത്ര വിജയത്തിന് വഴിതെളിച്ചു.
സ്കോര്‍- ഹരിയാന ഒന്നാം ഇന്നിംഗ്സ്: 208,രണ്ടാം ഇന്നിംഗ്സ് 173, കേരളം ഒന്നാം ഇന്നിംഗ്സ്: 389
ആറ് കളികളില്‍ നിന്ന് 31 പോയിന്റുമായാണ് കേരളം വര്‍ഷങ്ങളായുള്ള ക്വാര്‍ട്ടര്‍ സ്വപ്നം സഫലമാക്കിയത്. ഹരിയാനക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ കേരളത്തിന് ആദ്യ ഇന്നിംഗ്സില്‍ 181 റണ്‍സിന്റെ ലീഡ് നേടാനായി. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനെത്തിയ ഹരിയാന സ്വന്തം സ്കോര്‍ബോര്‍ഡിലേക്ക് 56 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. അവസാന ദിവസമായ ഇന്ന് കേരളം മുന്നോട്ടുവച്ച ലീഡ് ഹരിയാനയ്ക്ക് മറികടക്കാനായില്ല.
INDIANEWS24.COM Sports Desk