728-pixel-x-90-2-learn
728-pixel-x-90
<< >>

ചരിത്രം കുറിച്ച് ഒരു ഇന്ത്യന്‍ വനിത ഇംഗ്ലീഷ് ക്ലബിനായി അരങ്ങേറി

ലണ്ടന്‍:ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വനിത ഇംഗ്ലീഷ് ക്ലബിനായി ബൂട്ടുകെട്ടിയിറങ്ങി.ഇന്ത്യയുടെ ദേശീയ വതിതാ ഫുട്‌ബോള്‍ ടീമില്‍ ഗോള്‍ കീപ്പറായ അഥിതി ചൗഹാന്‍ ആണ് ഇംഗ്ലണ്ടിലെ പ്രമുഖ ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡ് ടീമിലിടം നേടിയത്.ഞായറാഴച്ച ക്ലബിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

വെസ്റ്റ് ഹാം യുണൈറ്റഡിനു വേണ്ടി കവണ്‍ട്രി സിറ്റിക്കെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ ആദ്യ കളി.ടീമിനായി കളത്തിലിറങ്ങിയെങ്കിലും തന്റെ പ്രകടനത്തില്‍ സംതൃപ്തിയില്ലെന്ന് അഥിതി പറഞ്ഞു.കുറച്ചു കൂടി നന്നായി കളിക്കാമായിരുന്നു.വെസ്റ്റ് ഹാം യുണൈറ്റഡ് പുരുഷ ടീമിന്റെ കളി ഞാന്‍ ടെലിവിഷനില്‍ കണ്ടിട്ടുണ്ട്.അതേ ജേഴ്‌സിയണിഞ്ഞ് കളിക്കാന്‍ സാധിച്ചത് സ്വപ്നതുല്യമായി തോന്നിയെന്നും താരം ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

നോര്‍വേയിലെ ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന പുരുഷ ടീം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന് ശേഷം പ്രമുഖ വിദേശ ക്ലബുമായി കരാറിലെത്തുന്ന ഇന്ത്യന്‍ താരം കൂടിയാണ് അഥിതി.ഇന്ത്യയില്‍ ദേശീയ തലത്തില്‍ വനിതകള്‍ക്കായി ഫുട്‌ബോള്‍ ലീഗുകള്‍ ഇല്ലാത്തതിനാല്‍ പ്രമുഖ താരങ്ങളെല്ലാം മാലിദ്വീപ് ക്ലബുകള്‍ക്കു വേണ്ടിയാണ് കളിക്കുന്നത്.

INDIANEWS24.COM Sports Desk

Leave a Reply