jio 800x100
jio 800x100
728-pixel-x-90
<< >>

ചരിത്രം ആവര്‍ത്തിച്ച് പാകിസ്ഥാന്‍, മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും അറസ്റ്റ് ചെയ്തു

ലഹോര്‍ :ചരിത്രം ആവര്‍ത്തിക്കുകയാണ് പാകിസ്ഥാന്‍.അധികാരകാലം കഴിഞ്ഞാല്‍ ജയില്‍  അല്ലെങ്കില്‍ ഒളിച്ചോട്ടം എന്നതാണ് ഒട്ടുമിക്ക പാക് ഭരണാധികാരികളും നേരിട്ട അനുഭവങ്ങള്‍.ചിലര്‍ കൊല്ലപ്പെടുകയും ചെയ്തു.ഭൂട്ടോയും മകള്‍ ബേനസിര്‍ ഭൂട്ടോയും,സിയാ ഉള്‍ ഹഖ്,പര്‍വേസ് മുഷറഫ്,ആസിഫ് അലി സര്‍ദാരി തുടങ്ങിയവര്‍ നേരിട്ട അതെ അനുഭവം നേരിടുകയാണ് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും.അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും ലണ്ടനില്‍നിന്നു പാക്കിസ്ഥാനിലേക്കുള്ള മടക്കയാത്രയില്‍ ലഹോര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്ടന്‍ (റിട്ട) മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഷെരീഫിന്റെയും മറിയത്തിന്റെയും പാസ്പോർട്ടുകളും കണ്ടുകെട്ടി.അതേസമയം, മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരൻ ഷെഹബാസിനെയും കാണാൻ നവാസ് ഷെരീഫിന് അനുമതി നൽകി.പാക്ക് ചരിത്രത്തില്‍ മൂന്നു തവണ പ്രധാനമന്ത്രിപദം വഹിച്ച ഏക വ്യക്തിയാണ് നവാസ് ഷരീഫ്. വന്‍ വ്യവസായി കൂടിയായ അദ്ദേഹം രാജ്യത്തെ ഏറ്റവും സമ്പന്നരില്‍ ഒരാളുമാണ്.

തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുകയാണ് പാകിസ്ഥാന്‍.ഈ മാസം 25നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ നവാസ് ഷരീഫിന്റെ പി എം എലിനായിരുന്നു ഇതുവരെയുള്ള അഭിപ്രായ സര്‍വേകളില്‍ മേല്‍ക്കൈ. പാനമ രേഖകളുടെ പശ്ചാത്തലത്തില്‍ നവാസ് ഷരീഫ് പ്രധാനമന്ത്രിപദത്തില്‍നിന്നു പുറത്താക്കപ്പെടുകയും പിന്നാലെ ആജീവനാന്ത രാഷ്ട്രീയ വിലക്ക് വരികയും ചെയ്തതോടെ സഹോദരന്‍ ഷഹബാസ് ഷരീഫ് ആണു പാര്‍ട്ടിയെ നയിക്കുന്നത്.പുതിയ സംഭവങ്ങള്‍ ജനവിധിയെ ബാധിക്കുമെന്നു തന്നെയാണു വിലയിരുത്തല്‍. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാക്ക് തെഹ് രി കെ  ഇന്‍സാഫ് (പിടിഐ)  രണ്ടാം സ്ഥാനത്തെത്തും എന്നാണു അഭിപ്രായ സര്‍വേകള്‍ പറയുന്നത്.ഏതായാലും അഴികള്‍ക്കകാത്തുള്ള നവാസ് ഷെരീഫ്  പി എം എലിനു വന്‍ വിജയം നേടിക്കൊടുക്കും എന്ന് കരുതാം.ഒരു പക്ഷേ  നാലാമതൊരിക്കല്‍ കൂടി നവാസ് ഷെരീഫ് അധികാരത്തിലേക്ക് എത്തുവാനും ഈ അറസ്റ്റ് സഹായിച്ചേക്കും.

INDIANEWS24 INTERNATIONAL DESK

 

Leave a Reply