728-pixel-x-90-2-learn
728-pixel-x-90
<< >>

ചരിത്രം ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് വീണ്ടും

തിരുവനന്തപുരം:കേരളകോണ്‍ഗ്രസില്‍ വിട്ടുമാറാത്ത പിളര്‍പ്പിന്റെ തനിയാവര്‍ത്തനം തുടരുന്നു.യു ഡി എഫിനൊപ്പം നില്‍ക്കുന്ന കേരള കോണ്‍ഗ്രസി(എം)ല്‍ നിന്നും മൂന്ന് വമിത നേതാക്കള്‍ പാര്‍ട്ടി വിട്ടു.ഫ്രാന്‍സിസ് ജോര്‍ജ്ജ്,ആന്റണി രാജു,ഡോ. കെ സി ജോസഫ് എന്നിവരാണ് രാജിവെച്ചവര്‍.മാണിയുടെ നേതൃത്വത്തില്‍ നിലനില്‍ക്കുന്ന പാര്‍ട്ടിയിലെ മുന്‍നിര നേതാക്കളെ പിന്തള്ളി ജോസ് കെ മാണി നേതൃപദവിയിലേക്കെത്തുതിനെതിരെയാണ് ഈ മൂവര്‍ സംഘത്തിന്റെ നീക്കം.

പാര്‍ട്ടിയിലെ സ്ഥാനമാനങ്ങളെല്ലാം രാജിവെച്ച് പുറത്തുവന്നവര്‍ പ്രധാനമായും നിലകൊള്ളുന്നത് മക്കള്‍ രാഷ്ട്രീയത്തെ ചുമക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്.ആര്‍ വര്‍ഷം മുമ്പ് സംസ്ഥാനത്ത് ഭരണകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസി(ജെ)നെ പുനരുജ്ജീവിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആന്റണി രാജു അടക്കമുള്ളവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.എന്നാല്‍ ഇവര്‍ക്കൊപ്പം നീണ്ട കാലങ്ങളോളം നേതൃപദവി അലങ്കരിച്ചിരുന്ന പി ജെ ജോസഫിന്റെ പേരിലാണ് കേരള കോണ്‍ഗ്രസ് ജെ രൂപീകരിച്ചിരുന്നത്.അതേസമയം വിമതര്‍ പാര്‍ട്ടി വിട്ടതിനോട് യോജിക്കുന്നില്ലെന്നാണ് പി ജെ ജോസഫ് പ്രതികരിച്ചത്.

കോഴ ആരോപണത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം തെറിച്ച മാണി ഒഴിഞ്ഞുകൊടുത്ത ധനവകുപ്പ് സ്വന്തം പാര്‍ട്ടിയിലെ ആരെയും പരിഗണിക്കാതെ കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിന്റെ പ്രതിഷേധവും ഇന്ന് പുറത്തുപോയവര്‍ അറിയിച്ചു.കൂടാതെ ബി ജെ പിയുമായി രഹസ്യ നീക്കങ്ങള്‍ നടത്തുന്നതിനെയും തങ്ങള്‍ക്ക് പിന്തുണയ്ക്കാനാകില്ലെന്ന് നേതാക്കള്‍ അറിയിച്ചു.

INDIANEWS24.COM T V P M

Leave a Reply