728-pixel-x-90-2-learn
728-pixel-x-90
<< >>

ചന്ദ്രയാന്‍ 2 തകരാറുകള്‍ തീര്‍ത്ത് ജൂലായ് 22ന് വിക്ഷേപിക്കും.

തിരുവനന്തപുരം: ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് വിക്ഷേപിക്കേണ്ടിയിരുന്ന ചന്ദ്രയാന്‍ 2 തകരാറുകള്‍ തീര്‍ത്ത് ജൂലായ് 22ന് വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.സാങ്കേതികത്തകരാര്‍ മൂലം എകദേശം ഒരു മണിക്കൂര്‍ ബാക്കിനില്‍ക്കേ വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 ലെ ഇന്ധനടാങ്കില്‍ ചോര്‍ച്ച കണ്ടെത്തയതിനെത്തുടര്‍ന്നായിരുന്നു ദൗത്യം മാറ്റിവച്ചത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്‍ നിന്നാണ്
ചന്ദ്രയാന്‍ 2 കുതിച്ചുയരുക. വിക്ഷേപണം മാറ്റിവെച്ചത് ഇന്ത്യയ്ക്ക് ഏറെ നാണക്കേട് ഉണ്ടായെങ്കിലും കോടിക്കണക്കിന് ചെലവ് വരുന്ന പദ്ധതി നശിക്കുന്നതില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. എല്ലാ കുറവുകളും പരിഹരിച്ച് ആണ് വിക്ഷേപണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Leave a Reply