728-pixel-x-90-2-learn
728-pixel-x-90
<< >>

ചന്ദ്രബോസ് വധക്കേസ്: ഒന്നാം സാക്ഷി അനൂപ് കൂറുമാറി

തൃശൂര്‍:ചന്ദ്രബോസ് വധക്കേസില്‍ ഒന്നാം സാക്ഷി അനൂപ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന പ്രതി മുഹമ്മദ് നിഷാമിനെതിരായ മൊഴി പോലീസ് ബലം പ്രയോഗിച്ച് പറയിപ്പിച്ചതാണെന്ന് അനൂപ് കോടതിയെ അറിയിച്ചു.

ചന്ദ്രബോസ് ആക്രമിക്കപ്പെടുന്ന സമയത്ത് ശോഭ സിറ്റിയില്‍ സേവനത്തിലുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനാണ് അനൂപ്.നിഷാം കാര്‍ അമിതവേഗത്തില്‍ ഓടിച്ചുവന്ന് ചന്ദ്രബോസിനെ ഇടിക്കുകയായിരുന്നുവെന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു.ഇയാളെ നിഷാം മര്‍ദ്ദിച്ചതായും പറയുന്നുണ്ട്.എന്നാല്‍ കേസ് വിചാരണയുടെ ആദ്യ ദിവസമായ ഇന്ന് മജിസ്‌ട്രേറ്റിനു മുമ്പാകെ ആക്രമണം താന്‍ കണ്ടിട്ടില്ലെന്ന് ഇയാള്‍ മൊഴി നല്‍കിയിരിക്കുകയാണ്.

നിഷാമിന്റെ ഭാര്യ ഉള്‍പ്പെടെ 111 പേരെയാണ് സാക്ഷികളായി പ്രോസിക്യൂഷന്‍ വിസ്തരിക്കുന്നത്.സുരക്ഷാ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതി ജഡ്ജിക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

INDIANEWS24.COM TSR

Leave a Reply