728-pixel-x-90-2-learn
728-pixel-x-90
<< >>

ചന്ദ്രബോസ് വധക്കേസില്‍ വിചാരണ ഇന്ന് മുതല്‍

തൃശൂര്‍:ആഡംബര കാറിടിച്ചും മര്‍ദ്ദിച്ചും സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ വിചാരണ തിങ്കളാഴ്ച്ച തുടങ്ങും.തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക.രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് നടപടികള്‍ ആരംഭിക്കുന്നത്.

കേസില്‍ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം കഴിഞ്ഞ ജനുവരി 29ന് പുലര്‍ച്ചെ തൃശൂരിലെ ശോഭാ സിറ്റിയുടെ ഫഌറ്റില്‍ വച്ച് ചന്ദ്രബോസിനെ ആക്രമിച്ചതായാണ് കേസ്.ആഡംബര കാറുമായി ഇടിച്ചു വീഴ്ത്തിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയെന്നാണ് കേസ്.സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ചികിത്സയിലിരിക്കെ മരണമടഞ്ഞു.

INDIANEWS24.COM T S R

Leave a Reply