728-pixel-x-90-2-learn
728-pixel-x-90
<< >>

ചന്ദ്രബോസ് വധക്കേസ്: അവസാന സാക്ഷിയെ വാഴാഴ്ച്ച വിസ്തരിക്കും

തൃശ്ശൂര്‍:ചന്ദ്രബോസ് വധക്കേസിലെ അവസാന സാക്ഷിയുടെ വിസ്താരം വ്യാഴാഴ്ച്ച.കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജുകുമാറിനെ മാത്രമാണ് ഇനി പ്രോസിക്യൂഷന്‍ സാക്ഷികളില്‍ വിസതരിക്കാനുള്ളത്.ചന്ദ്രബോസിന്റെ മൊഴിയെടുക്കാന്‍ പോലീസ് അലംഭാവം കാട്ടിയെന്ന ഡോക്ടറുടെ മോഴികള്‍ ഇതിനോടകം നടന്ന സാക്ഷി വിസ്താരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഈ അവസരത്തിലാണ് കേസിന്വേഷണത്തിന്റെ തുടക്കത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനെ വിസ്തരിക്കാനൊരുങ്ങുന്നത്.

തിങ്കളാഴ്ച്ച കേസ് പരിഗണിച്ച ശേഷം കോടതി കേസിന്റെ വിസ്താരത്തിന് രണ്ട് ദിവസത്തെ അവധി നല്‍കി.മറ്റ് കേസുകള്‍ നിര്‍ത്തിവച്ചുകൊണ്ടാണ് തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്താരം നടക്കുന്നത്.ഇതിനിടെ കേസ് കേരളത്തിന് പുറത്തെ കോടതിയില്‍ വച്ച് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ മുഹമ്മദ് നിഷാം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു.

11-ാം സാക്ഷിയും നിഷാമിന്റെ ഭാര്യയുമായ അമല്‍ തിങ്കളാഴ്ച്ച കേസില്‍ മൊഴിമാറ്റി പറഞ്ഞതിന്‌ വിശദീകരണം നല്‍കിയില്ല.നവംബര്‍ 12ന് ഇവരെ വിസ്തരിച്ചപ്പോഴാണ് അന്വേഷണ റിപ്പോര്‍ട്ടിലേതിന് വിരുദ്ധമായ മൊഴി നല്‍കിയത്.ഇതേ തുടര്‍ന്ന്‌ നടന്ന പ്രോസിക്യൂഷന്‍ വാദം പ്രകാരം അമലിനെ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.കൂറുമാറ്റത്തിന്റെ കാരണം തിങ്കളാഴ്ച്ച ബോധിപ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

കഴിഞ്ഞ ജനുവരി 29ന് പുലര്‍ച്ചെ ശോഭ ഗ്രൂപ്പിന്റെ ഫ്‌ളാറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം ആഡംബര കൂറുപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം മാരകമായി ആക്രമിച്ച് അവശനാക്കിയെന്നാണ് കേസ്.സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

INDIANEWS24.COM T S R

Leave a Reply