728-pixel-x-90-2-learn
728-pixel-x-90
<< >>

ചന്ദ്രബോസ് വധക്കേസിന്റെ വിധി ഈ മാസം 20ന്‌

തൃശ്ശൂര്‍:മാനുഷികതയെ ഞെട്ടിച്ച ചന്ദ്രബോസ് വധക്കേസില്‍ ഈ മാസം 20ന് വിധിപറയും.കിങ്‌സ് ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ മുഹമ്മദ് നിഷാം പ്രതിയായ കേസ് തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.ആഡംബരവാഹനം കൊണ്ടും മാരകായുധം കൊണ്ടും പ്രതിയായ നിഷാമില്‍ നിന്നുണ്ടായ ക്രൂരആക്രമണത്തെ തുടര്‍ന്ന് ശോഭ ഡെവലപ്പേഴ്‌സ് ഫഌറ്റിന്റെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് മരിക്കാനിടയായ സംഭവം കഴിഞ്ഞ വര്‍ഷം ഏറെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു.

കേസില്‍ അന്തിമവാദം ചൊവ്വാഴ്ച്ച പൂര്‍ത്തിയായി.79 ദിവസമാണ് വിചാരണ നടന്നത്.ഈ മാസം 31ന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കണമെന്ന് തൃശ്ശൂര്‍ ഒന്നാംക്ലാസ്സ് അഡീഷണല്‍ സെഷന്‍സ് കോടതിക്ക് സുപ്രീംകോടതി കഴിഞ്ഞ ഒക്ടോബറില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതിനിടെ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി നിഷാം നല്‍കിയ ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.തൃശ്ശൂര്‍ കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണ മൂന്നു മാസത്തേക്ക് നിര്‍ത്തിവെക്കണമെന്നായിരുന്നു നിഷാമിന്റെ ആവശ്യം.വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പുതിയ ഹര്‍ജിയും നിഷാം സമര്‍പ്പിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു കേസിനാസ്പദമായ ആക്രമ സംഭവം നടന്നത്.അക്രമത്തിനിരയായ ചന്ദ്രബോസ് ഫെബ്രുവരി 16ന് സ്വകാര്യ ആശുപത്രിയില്‍ മരണമടയുകയായിരുന്നു.

INDIANEWS24.COM TSR

Leave a Reply