728-pixel-x-90-2-learn
728-pixel-x-90
<< >>

ചന്ദ്രനെ തൊടാന്‍ ഇന്ത്യയുടെ ചന്ദ്രയാന്‍2 പറന്നുയര്‍ന്നു.

ശ്രീഹരിക്കോട്ട: കുറച്ച് ദിവസം മുന്‍പ് വിക്ഷേപണം മാറ്റിവച്ച ചന്ദ്രയാന്‍ 2 ഇന്ന് ഉച്ചയ്ക്ക് 2.43 ന്‌ വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ ജി.എസ്.എല്‍.വി. മാര്‍ക്ക് ത്രീ എം.വണ്‍ റോക്കറ്റിലായിരുന്നു വിക്ഷേപണം. കൗണ്ട് ഡൗണ്‍ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. ഈ ദൗത്യം ജയിച്ചാല്‍ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണില്‍ റോവര്‍ ഇറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യം ഇറങ്ങുന്ന രാജ്യവും ഇന്ത്യയായി മാറും ചന്ദ്രയാനില്‍ ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്‌സിജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15-ന് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടന്നാണ് വിക്ഷേപണം മാറ്റിയത്. എന്നാല്‍ പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തറയില്‍ എത്തിച്ചിരിക്കുന്നത്. പേടകത്തിന്റെ ഭാരം. 3,840 കിലോഗ്രാമാണ് ചന്ദ്രനെ വലംവയ്ക്കാനുള്ള ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങാനുള്ള ലാന്‍ഡര്‍, അവിടെ സഞ്ചരിക്കാനുള്ള റോവര്‍ എന്നിവ അടങ്ങുന്നതാണ് ച്ന്ദ്രയാന്‍. സെപ്തംബര്‍ ആദ്യവാരത്തില്‍ ലാന്‍ഡറും റോവറും ചന്ദ്രന്റെ മണ്ണിലിറങ്ങും.54 ദിവസം കൊണ്ടാണ് ചന്ദ്രനില്‍ എത്താന്‍ നിശ്ചയിച്ചിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് 48 ദിവസം കൊണ്ട് എത്തും. എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഭൂമിയില്‍ നിന്ന് 3.84 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രന്റെ 100 കിലോമീറ്റര്‍ വരെ അടുത്ത് ഓര്‍ബിറ്റര്‍ എത്തിച്ച ശേഷമായിരിക്കും ലാന്‍ഡറിനെ ഇറക്കുന്നത്.

Leave a Reply