jio 800x100
jio 800x100
728-pixel-x-90
<< >>

ചങ്ങരംകുളം ദുരന്തം: പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി; കുരുന്നകളെ ഒരുനോക്കു കാണാന്‍ ആയിരങ്ങള്‍

മലപ്പുറം: നാടിന്റെ വേദനയായി മാറിയ ചങ്ങരംകുളം നരണിപ്പുഴയില്‍ തോണിമുങ്ങി മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്‍ക്വിസ്റ്റ് നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊന്നാനി എം എല്‍ എ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇടപെട്ട് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ഒഴിവാക്കി.

ചൊവ്വാഴ്ച്ച തോണിയില്‍ വെള്ളംകയറി മുങ്ങിയുണ്ടായ അപകടത്തില്‍ ആറ് കുട്ടികളാണ് മരണമടഞ്ഞത്. ബുധനാഴ്ച്ച പുലര്‍ച്ചെ ആറോടെ തുടങ്ങിയ ഇന്‍ക്വിസ്റ്റ് നടപടികള്‍ എട്ടോടെ പൂര്‍ത്തിയായി. തുടര്‍ന്ന് ആറ് ആംബുലന്‍സിലായി മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ട് വിലാപയാത്രയായി നീങ്ങി. വിലാപയാത്രയില്‍ ശ്രീരാമകൃഷ്ണനടക്കമുള്ള പ്രമുഖര്‍ പങ്കുചേര്‍ന്നു. നരണിപ്പുഴ-കൊളപ്പുള്ളി റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് പൊതുദര്‍ശനത്തിന് വച്ച മൃതദേഹങ്ങള്‍ കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.

INDIANEWS24.COM Malappuram

Leave a Reply