jio 800x100
jio 800x100
728-pixel-x-90
<< >>

ചക്ക വില്‍ക്കുന്ന മൈക്രോസോഫ്റ്റ് ഉന്നതന്‍

സ്ഥലം കേരളത്തിലെ ഒരു ഗ്രാമം.. പുലർകാലം… രാവിലെ എഴുന്നേറ്റ്.. പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ്..അല്പം വ്യായാമം ചെയ്ത്.. വീട്ടിലെ പച്ചക്കറി കൃഷിയൊക്കെ ഒന്നു നോക്കി.. കവലയിലെ ചായക്കടയിൽ നിന്നു സ്ഥിരം കൂട്ടുകാരോടൊത്ത് കടുപ്പത്തിൽ ഒരു ചായയും കുടിച്ച്.. കൊച്ചു വർത്തമാനമൊക്കെ പറഞ്ഞ് തിരികെ വീട്ടിലെത്തി കുളിച്ച് റെഡിയായി ജോലിക്ക് പോകാനിറങ്ങുന്ന ഒരാൾ ! മമ്മൂട്ടിയോ.. മോഹൻലാലോ അഭിനയിക്കുന്ന ഒരു സ്ഥിരം കുടുംബചിത്രത്തിന്റെ ആരംഭ സീൻ പോലെയുണ്ട് അല്ലേ.. എന്നാൽ അങ്ങിനെയല്ല… കഥാഗതിയിൽ ഇനി വരുന്നത് നിങ്ങൾക്ക് അത്ര പരിചയമുള്ള കഥാപാത്രമല്ല.. രാവിലെ ചായയും കുടിച്ച് കുളിച്ചു തയ്യറായി ജോലിക്കിറങ്ങുന്ന ആൾ പോകുന്നത് തൊട്ടടുത്തേ സർക്കാർ സ്കൂളിലേക്കോ.. വില്ലേജ് ഓഫീസിലേക്കോ അല്ല..

james joseph jackfruitനമ്മുടെ കഥാനായകൻ ജോലി ചെയ്യുന്നത് മൈക്രോസോഫ്റ്റിലാണ്, ലോകത്തിലേ ഏറ്റവും വലിയ സോഫ്റ്റ്വെയർ കമ്പനികളിലൊന്നിൽ.. അതും അതിന്റെ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള പത്തുപേരിൽ ഒരാൾ.. അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നത് മൈക്രോസോഫ്റ്റ് ചെയർമാന് നേരിട്ടാണ്.തന്നിൽ അർപ്പിതമായിരിക്കുന്ന ഈ ഭാരിച്ച ഉത്തരവാദിത്തമെല്ലാം ഇദ്ദേഹം ഏറ്റവും മികവോടെ നിറവേറ്റുന്നത് കൊച്ചു കേരളത്തിലെ തന്റെ വീട്ടിൽ ഒരുക്കിയ ഒരു ഓഫീസ് മുറിയിൽ ഇരുന്നു കൊണ്ടാണ് എന്നതിലാണ് കഥയിലെ ട്വിസ്റ്റ് ! ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ jack 2സ്വന്തം ഓഫീസ് എന്ന് അദ്ദേഹം വിളിക്കുന്ന ആ കൊച്ചുമുറിയിലിരുന്ന് അദ്ദേഹം നേടിയത് മൈക്രോസോഫ്റ്റിന്റെ പരമോന്നത ബഹുമതിയായ സർക്കിൾ ഓഫ് എക്സലൻസ് ആണ്. സ്വപ്രയത്നം കൊണ്ട് വളർന്ന് മൈക്രോസോഫ്റ്റിന്റെ ഉന്നത പദവി വരെയെത്തിയിട്ടും ലോകത്തിലെ വൻ നഗരങ്ങളിലെല്ലാം ജോലി ചെയ്യുവാൻ അവസരമുണ്ടായിട്ടും കേരളം തിരഞ്ഞെടുത്ത ജെയിംസ് ജോസഫെന്ന വേറിട്ട കാഴ്ച്ചയെക്കുറിച്ചാണ് ഇതു വരെ പറഞ്ഞത്. വീട്ടിൽ ഒരുക്കിയ കൊച്ചു ഓഫീസ് മുറിയിലിരുന്നാണ് ജെയിംസ് ഏറെക്കാലം ലോകത്തിലെ വമ്പൻ കമ്പനികളിലൊന്നായ മൈക്രോസോഫിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നു പറയുമ്പോൾ അവിശ്വസനീയമെന്നു തോന്നിയേക്കാം. ഇത് എങ്ങിനെ സാധ്യമാക്കിയെന്ന ജെയിസ് ജോസഫിന്റെ അനുഭവക്കുറിപ്പുകളാണ് ഗോഡ്സ് ഓൺ ഓഫീസ്എന്ന പുസ്തകം.. 

ജെയിസ് ജോസഫിന്റെ വേറിട്ട കാഴ്ചകൾ വീട്ടിലെ ഓഫീസ് മുറിയിൽ ഒതുങ്ങുന്നില്ല.. മൈക്രോസോഫിലെ ഉന്നത പദവിയിലുള്ള ജോലി അവസാനിപ്പിച്ച് jack 1അദ്ദേഹം ഈ കൊച്ചു കേരളത്തിൽ ആരംഭിച്ച കച്ചവടം എന്താണെന്നറിയണ്ടേ.”ചക്ക കച്ചവടം” !!!!.. ചിരിക്കേണ്ട.. നമ്മുടെ സ്വന്തം jack 3ചക്കയേയും ചക്കപ്പഴത്തേയും

ലോകമെമ്പാടുമുള്ള തീന്മേശകളിലെത്തിക്കുന്ന ജാക്ഫ്രൂട്ട് 365 എന്ന അതിവേഗം വളരുന്ന ഫുഡ് പ്രോസസിങ്ങ് കമ്പനിയുടെ ഉടമയാണ് ജെയിംസ് ജോസഫ് ഇപ്പോൾ.. ചക്കയും ചക്കപ്പഴവും അവകൊണ്ടുള്ള അനവധി വിഭവങ്ങളും സംസ്കരിക്കുകയും തയ്യാറാക്കുകയും ചെയ്യുന്ന ഈ സ്ഥാപനം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന സംരംഭമാണ്.എങ്ങിനെയുണ്ട് നമ്മുടെ സ്വന്തം മൈക്രോസോഫ്റ്റ് ചക്ക മുതലാളി? ഇതാ പറയുന്നത് ചക്ക വേണേല്‍ വേരിലും കായ്ക്കും എന്ന്..പുരിഞ്ചിതാ ?

 

Ranjith Viswam INDIANEWS24

jack 4

Leave a Reply