jio 800x100
jio 800x100
728-pixel-x-90
<< >>

ഗൗരി ലങ്കേഷ് വധം: മൂന്ന് ദിവസമായിട്ടും സൂചനകള്‍പോലും കണ്ടെത്താനായില്ല

ബെംഗളുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് മൂന്ന് ദിവസമായിട്ടും കൊലയാളികളെ കുറിച്ച് സൂചനകള്‍ പോലുമില്ലാതെ പോലീസ്. അന്വേഷണ സംഘം വിപുലീകരിച്ചേക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ഇരുപതിലധികം ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

ലങ്കേഷിന്റെ വീട്ടിലും ലങ്കേഷ് പത്രിക ഓഫീസിലും ഇന്ന് പരിശോധന നടത്തും. അന്വേഷണത്തിന് സഹായകരമാകുന്ന വിവരങ്ങള്‍ ലഭിക്കാന്‍ പൊതുജനങ്ങള്‍ക്കായി മൊബൈല്‍ നമ്പറും ഈമെയില്‍ വിലാസവും പോലീസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നും ലഭിച്ച സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാ ചിത്രങ്ങള്‍ തയ്യാറാക്കാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണ്.

INDIANEWS24.COM Bengaluru

Leave a Reply