ഗ്വാട്ടിമാല: ഫ്യൂഗോ അഗ്നിപർവത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഇരുപത്തിയഞ്ചായി. ഈ ദുരന്തത്തിൽ ഇരുപത് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിനു പിന്നാലെ നിരവധിപേരെ കാണാതായിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസഥർ അറിയിച്ചു. സമീപ പ്രദേശങ്ങളിൽ നിന്നടക്കം രണ്ടായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.ഈ വർഷം രണ്ടാം തവണയാണ് ഗ്വാട്ടിമാല ഫ്യൂഗോ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. സംഭവത്തെത്തുടർന്ന് തലസ്ഥാനത്തെ ലാ അറോറ വിമാനത്താവളം അടച്ചു. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനു പിന്നാലെ ചാരം ഏഴ് നഗരസഭാ പ്രദേശങ്ങളിലെ വീടുകളിലും മറ്റ് കെട്ടിടങ്ങളിലുമെല്ലാം പറന്നെത്തിയത് ജനജീവിതത്തെ സാരമായി ബാധിച്ചു. ജനങ്ങൾ ഭയന്ന് വീടിന് പുറത്തേക്ക് പോലുമിറങ്ങാൻ തയാറാകാത്ത അവസ്ഥയുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നതായാണ് ഒടുവില്‍ ലഭിച്ച വിവരം.കാണാതായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
INDIANEWS24 INTERNATIONAL DESK