728-pixel-x-90-2-learn
728-pixel-x-90
<< >>

ഗ്രേറ്റ് ഫാദറിലെ രംഗം ചോര്‍ന്നു

കൊച്ചി:റിലീസ് ചെയ്യും മുമ്പേ മമ്മൂട്ടി നായകനാകുന്ന ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ പ്രധാന രംഗം പുറത്തായി.മൊബൈലില്‍ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന രംഗം എഫ് ബിയിലൂടെയാണ് പ്രചരിച്ചത്.ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടപടികള്‍ ആരംഭിച്ചു.

മാര്‍ച്ച് 30ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് രംഗം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്.ഇതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് നിര്‍മ്മാതാക്കള്‍ ആരോപിച്ചു.ലക്ഷകണക്കിന് ആളുകളില്‍ വീഡിയോ എത്തിയതായാണ് വിവരം.പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് വിഡിയോ പ്രചരിച്ച പേജ് ബ്ലോക്ക് ചെയ്തിട്ടുള്ളതായി നിര്‍മ്മാതാക്കളില്‍ ഒരാളായ ഷാജി നടേശന്‍ പറഞ്ഞു.

നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

INDIANEWS24.COM Movies

Leave a Reply