728-pixel-x-90-2-learn
728-pixel-x-90
<< >>

‘ഗ്രേറ്റ് ട്രെയിന്‍ റോബറി’ നടത്തിയ റോണി ബിഗ്സ് അന്തരിച്ചു

ലണ്ടന്‍:ഗ്രേറ്റ് ട്രെയിന്‍ റോബറി എന്ന് വിശേഷിപ്പിക്കുന്ന ബ്രിട്ടനിലെ വന്‍ ട്രെയിന്‍ കൊള്ളയുടെ മുഖ്യ സൂത്രധാരനായിരുന്ന  റോണി ബിഗ്‌സ് അന്തരിച്ചു. മരിക്കുമ്പോള്‍ 84 വയസ്സായിരുന്നു. 1963 ല്‍ നടന്ന അക്കാലത്തെ ഏറ്റവും കുപ്രസിദ്ധി നേടിയ കുറ്റകൃത്യമായിരുന്ന ‘ഗ്രേറ്റ് ട്രെയിന്‍ റോബറി’ ആസൂത്രണം ചെയ്തത് റോണി ബിഗ്‌സും ബ്രൂസ് റെയ്‌നോള്‍ഡ്‌സും ചേര്‍ന്നായിരുന്നു. റെയ്‌നോള്‍സ് (81) ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് അന്തരിച്ചു. ‘ഒരു കള്ളന്റെ ആത്മകഥ എന്ന ജീവചരിത്രം രചിച്ചാണ് ബിഗ്‌സ് കുപ്രസിദ്ധിയില്‍ നിന്നും പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.കുറ്റാന്വേഷണ കഥകളിലെ വീരനായകനായ കള്ളനാണ്  ബിഗ്‌സ്. ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ബിഗ്‌സിന്റെ കഥകള്‍ .

 പിടിയിലായ റോണി ബിഗ്‌സിന് കോടതി 30 വര്‍ഷം തടവു വിധിച്ചെങ്കിലും വൈകാതെ തടവുചാടി. 36 വര്‍ഷം പൊലീസിനു പിടികൊടുക്കാതെ ജീവിച്ച ഇയാള്‍ 2001ല്‍ ബ്രിട്ടനിലെത്തി കീഴടങ്ങി. പിന്നീട് 2009 ലാണ് അനാരോഗ്യം പരിഗണിച്ചാണ് ജയില്‍ മോചിതനായത്. സ്‌പെയിന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളിലായിരിന്നു ബിഗ്‌സിന്റെ ഒളിവു ജീവിതം.
 1963 ഓഗസ്റ്റ് എട്ടിനായിരുന്നു കൊള്ള. റെയ്‌നോള്‍ഡ്‌സും റോണി ബിഗ്‌സും മറ്റു പത്തു പേരുമടങ്ങുന്ന സംഘം ഗ്ലാസ്‌ഗോയില്‍നിന്നു ലണ്ടനിലേക്കു തപാലുരുപ്പടികളും പണവുമായി പോയ ട്രെയിന്‍ സിഗ്നല്‍ തകരാറിലാക്കി നിര്‍ത്തിക്കുകയായിരുന്നു. 26 ലക്ഷം പൗണ്ട് ആണ് അന്ന് അവര്‍ ട്രെയിനില്‍നിന്നു കവര്‍ന്നത്. ഇന്നത്തെ മൂല്യം  നാലു കോടി പൗണ്ട് (ഏകദേശം 330 കോടി രൂപ) വരും.
 ബിഗ്‌സ്  ബ്രിട്ടനില്‍നിന്നു ഭാര്യയും മകനുമായി പലായനം ചെയ്തതിനാല്‍   അന്ന് പിടിയിലായില്ല. കൂട്ടാളികള്‍ മിക്കവരും പിടിയിലാകുകയും അവര്‍ക്ക് മുന്നൂറു വര്‍ഷത്തോളം ശിക്ഷ ലഭിക്കുകയും ചെയ്തു. ബിഗ്‌സ് അഞ്ചു വര്‍ഷത്തോളം മെക്‌സിക്കോയിലും കാനഡയിലുമായാണ് കഴിച്ചുകൂട്ടിയത്. മുഖം പ്ലാസ്റ്റിക് സര്‍ജറിക് വിധേയമാക്കി രൂപപരിവര്‍ത്തനം വരുത്തിയാണ് അദ്ദേഹം അന്വേഷണോദ്യോഗസ്ഥരെ പറ്റിച്ചത.്
 തിരികെയെത്തിയ ബിഗ്‌സിനെ പൊലീസ് പിടികൂടുകയും 25 വര്‍ഷം തടവു വിധിക്കുകയും ചെയ്തു. എന്നാല്‍ പത്തു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും ഇയാളെ വിട്ടയച്ചു.

Leave a Reply