മികച്ച സിനിമയ്ക്കുള്ള ഓസ്കാര്‍ പുരസ്കാരം പീറ്റര്‍ ഫരെല്ലി സംവിധാനം ചെയ്ത ബയോഗ്രഫിക്കല്‍ കോമഡി-ഡ്രാമാ ചിത്രം ‘ഗ്രീന്‍ ബുക്ക്’ നേടിയെടുത്തു . ‘റോമ’ മൂന്ന് അവാര്‍ഡുകള്‍ നേടിയെടുത്ത് മികച്ച വിജയം കരസ്ഥമാക്കി. മികച്ച സംവിധായകനായി റോമയുടെ അല്‍ഫോന്‍സോ ക്വറോണ്‍ തെരെഞ്ഞെടുക്കപ്പെട്ടു. ഛായാഗ്രാഹകനും. മികച്ച വിദേശഭാഷാ ചിത്രവും ‘റോമ’ തന്നെ. പുരസ്കാരങ്ങളുടെ എണ്ണത്തില്‍ പക്ഷേ റോമയേക്കാള്‍ മുന്നില്‍ ബൊഹീമിയന്‍ റാപ്സഡിയാണ്. ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ബൊഹീമിയന്‍ റാപ്സഡി നാല് പുരസ്കാരങ്ങള്‍ നേടി. മികച്ച നടന് റമി മാലിക്കിന് പുരസ്കാരം ലഭിച്ചത് റാപ്സഡിയിലെ അഭിനയത്തിനാണ്. ഒപ്പം സൗണ്ട് എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ്, എഡിറ്റിംഗ് പുരസ്കാരങ്ങളും ബൊഹീമിയന്‍ റാപ്സഡി നേടി. റ്യാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത ബ്ലാക്ക് പാന്തറിന് മൂന്ന് പുരസ്കാരങ്ങളുണ്ട്. ഒറിജിനല്‍ സ്കോര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലാണ് ബ്ലാക്ക് പാന്തറിന് അവാര്‍ഡുകള്‍ ലഭിച്ചത്. ദി ഫേവറിറ്റിലെ അഭിനയത്തിന് ഒളിവിയ കോള്‍മെനാണ് നടി.
മികച്ച സഹനടി റജീന കിംഗ് . ഈഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്കിലെ അഭിനയമാണ് റജീനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഇവരുടെ ആദ്യ ഓസ്കറാണിത്. ഗ്രീന്‍ ബുക്കിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടി. നേരത്തെ മൂണ്‍ലൈറ്റിലെ അഭിനയത്തിന് സഹനടനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട് അദ്ദേഹം.