മീരറ്റ്:ഉത്തരവാദിത്തമില്ലാതെ കുടിച്ചു കൂത്താടി ചീട്ടുകളുയുമായി മുടിച്ചു നടക്കുന്ന വരെ പൂട്ടിക്കെട്ടാന്‍ ഒരു കൂട്ടം പെണ്ണുങ്ങള് ഒരുമ്പെട്ടു കഴിഞ്ഞു.ഉത്തര്‍ പ്രദേശിലെ മീരറ്റിലുള്ള ഉള്‍നാടായ അമേരാ ആതിപുര് എന്ന ഗ്രാമത്തിലെ പെണ്ണുങ്ങളെയാണ് ഒരു സാഹസ തീരുമാനത്തിന് പ്രേരിപ്പിച്ചത്.
കള്ളുകുടിയും മുച്ചീട്ടുകളിയും കൊണ്ടു നടക്കുന്ന ആണുങ്ങള് കാരണം ഈ ഗ്രാമം മുഴുവന്‍ പട്ടിണിയിലേക്കും ദുരിതത്തേലക്കും കൂടുകയറി.ജോലിക്ക് പെണ്ണുങ്ങള് തുനിഞ്ഞിറങ്ങിയാല്‍ പട്ടിണിക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാക്കാം.കുടിച്ചു കൂത്താടി വീട്ടിലെത്തി ഉപദ്രപം സ്ഥിരം സൈ്വര്യക്കേടായാല് എന്തു ചെയ്യാന്‍.ഇതിന് പരിഹാരം കാണാന്‍ വനിതാ പഞ്ചായത്ത് ഒത്തുചേര്‍ന്ന് ഒരു തീരുമാനമെടുത്തു.ശാരീരിക ആക്രമണം നടത്തുന്ന ഭര്ത്താക്കന്മാരെ തിരിച്ച് അതേ നാണയത്തില്‍ നേരിടുക.ഇത് പല കുടുംബങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണിവിടെ.
100 സ്ത്രീകളാണ് ഇവിടത്തെ സംഘത്തിലുള്ളത്.എന്ത് സഹായം ഏത് സമയത്ത് ആവശ്യപ്പെട്ടാലും ഇവര്‍ എത്തും.ഗ്രാമത്തില്‍ എവിടെ നോക്കിയാലും മദ്യപാനികളും, മുച്ചീട്ട്കളിക്കാരുമാണ്.ഈ പന്തയകളി കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി തന്നെ അപകടത്തിലാക്കിയതോടെയാണ് ഞങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയത് സംഘ അംഗമായ സരോജാ ദേവി പറഞ്ഞു.പോലീസും ഈ സംഭവത്തില്‍ നിസംഗത തുടര്‍ന്നതാണ് വടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സ്ത്രീകള്‍ പറയുന്നു.
INDIANEWS24.COM Meerat