728-pixel-x-90-2-learn
728-pixel-x-90
<< >>

ഗോ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു

ടൊറന്റോ: ഗോ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു. ടൊറന്റോയിലെ യൂണിയന്‍ സ്റ്റേഷനില്‍ നിന്ന് ജോര്‍ജ് ടൌണിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ തിങ്കളാഴ്ച വൈകിട്ടാണ് ഡണ്ടാസ് സ്റ്റേഷന് സമീപം യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്ത് തന്നെ മരിച്ച ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടം നടക്കുന്നതിനു മുമ്പ് യുവാവും മറ്റ് മൂന്നുപേരും റെയില്‍വേ പാളത്തിന് സമീപം നില്‍ക്കുന്നത് കണ്ടവരുണ്ട്. എന്നാല്‍, അപകടം നടന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

Leave a Reply