728-pixel-x-90-2-learn
728-pixel-x-90
<< >>

ഗോവിന്ദച്ചാമിക്കെതിരെ സൗമ്യയുടെ അമ്മ പുനഃപരിശോധനാ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി:സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്നൊഴിവാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കി.സൗമ്യയുടെ അമ്മ സുമതിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.കേസ് പരിഗണിക്കുമ്പോള്‍ തന്റെ വാദം കേള്‍ക്കണമെന്ന് ഹര്‍ജിയിലൂടെ അവര്‍ ആവശ്യപ്പെട്ടു.

ദിവസങ്ങള്‍ക്ക് മുമ്പ്‌ കൊലക്കുറ്റത്തിന് ആവശ്യമായ തെളിവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയിരുന്നു.വിചാരണക്കോടതിയും സംസ്ഥാന ഹൈക്കോടതിയും വധശിക്ഷയ്ക്കു വിധിച്ച കേസിലാണ് സുപ്രീംകോടതിയില്‍ നിന്നും വ്യത്യസ്തമായ വിധിയുണ്ടായത്.കേസ് പരിഗണിച്ച സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണത്തില്‍ ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചതിന് തെളിവില്ലെന്ന് വിലയിരുത്തി.എന്നാല്‍ മാനഭംഗം ചെയ്തതിന് എല്ലാവിധ തെളുവും ഉള്ള സാഹചര്യത്തില്‍ അതിനുള്ള ജീവപര്യന്തം ശിക്ഷയ്ക്ക് മാത്രമേ പ്രതിക്ക് നല്‍കേണ്ടതുള്ളുവെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു.

കേസില്‍ സംസ്ഥാന സര്‍ക്കാരും പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയായിരിക്കും സര്‍ക്കാരിനുവേണ്ടി ഹാജരാകുക.

INDIANEWS24.COM NEWDELHI

Leave a Reply