പനാജി:ഗോവയില്‍ സുലഭമായി കിട്ടുന്ന നാടന്‍ മദ്യം ഫെനി പരമ്പരാഗത സ്പിരിറ്റ് എന്ന ഗണത്തില്‍ പെടുത്താനുള്ള തീരുമാനത്തില്‍.ഇതിനായി ഗോവയിലെ 40 വര്‍ഷം പഴക്കമുള്ള എക്സൈസ് നിയമം പൊളിച്ചെഴുതാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഭേദഗതി വരുന്നതോടെ നാടന്‍ മദ്യമെന്ന ലേബലില്‍ തളച്ചിടുന്ന ഫെനിക്ക് വിടുതല്‍ നേടാനാകും.ഇതോടെ ഗോവയില്‍ മാത്രം കിട്ടുന്ന ഫെനി രാജ്യം മുഴുവന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ മദ്യത്തിന്റെ നിര്‍മ്മാതാക്കളുടെ നിരന്തരമായ ആവശ്യമായിരുന്നു നാടന്‍ മദ്യമെന്ന പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നത്.ജൂലൈയില്‍ ചേരുന്ന ഗോവ നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി അവതരിപ്പിച്ച് പാസ്സാക്കാനാണ് സര്‍ക്കാര്‍ നീക്കം.
INDIANEWS24.COM Panaji