728-pixel-x-90-2-learn
728-pixel-x-90
<< >>

ഗോവന്‍ ചലച്ചിത്രമേള: പാര്‍വ്വതി മികച്ച നടി; ടേക്ക്ഓഫിന് സ്‌പെഷ്യല്‍ ജൂറി

പനാജി: ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പാര്‍വതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ടേക് ഓഫ് എന്ന മലയാള ചിത്രത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചു. ഇതിലെ സമീറയെന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ പാര്‍വതിയുടെ പ്രകടനമാണ് പുരസ്‌കാരത്തിനര്‍ഹയാക്കിയത്.

ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ കഥ പറഞ്ഞ ടേക് ഓഫ് സംവിധാനം ചെയ്തത് മഹേഷ് നാരായണന്‍ ആണ്. ചലച്ചിത്രമേളയിലെ ചിത്രത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം സംവിധായകന്‍ മഹേഷ് നാരായണന്‍ ഏറ്റുവാങ്ങി. പതിനഞ്ച് ലക്ഷം രൂപയാണ് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം. മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് തുക പത്ത് ലക്ഷം രൂപയാണ്. എയ്ഡ്‌സിനെതിരെയുള്ള ബോധവല്‍കരണം നടത്തിയ സിനിമയില്‍ അഭിനയിച്ച നാഹുവല്‍ പെരസ് ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാരം ഏറ്റുവാങ്ങിയ പാര്‍വതി ഇത് കേരളത്തിലെ നഴ്‌സുമാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞു.

INDIANEWS24.COM Movies

Leave a Reply