jio 800x100
jio 800x100
728-pixel-x-90
<< >>

ഗോവന്‍ ചലച്ചിത്രമേളയില്‍ ചെമ്പന്‍ വിനോദും സംവിധായകന്‍ ലിജോ ജോസ് പെല്ലശ്ശേരിയും പുരസ്‌കാര നിറവില്‍

പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള രചതചകോരം ചെമ്പന്‍ വിനോദ് ജോസ് കരസ്ഥമാക്കി. ‘ഈമയൗ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. ഗോവന്‍ ഫെസ്റ്റിവലില്‍ ആദ്യമായിട്ടാണ് ഈ രണ്ടു പുരസ്‌കാരങ്ങളും ഒരുമിച്ചു മലയാളികള്‍ സ്വന്തമാക്കുന്നത്.
പി എഫ് മാത്യൂസ് തിരക്കഥയൊരുക്കിയ ‘ഈമയൗ’ പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും ഏറെ പിടിച്ചു പറ്റിയ ചിത്രമായിരുന്നു. മമ്മൂട്ടി അഭിനയിച്ച പേരന്‍പിനായിരുന്നു പ്രതീക്ഷ. പക്ഷേ ഒരു പുരസ്‌കാരവും ചിത്രത്തിന് നേടാനായില്ല. കഴിഞ്ഞ വര്‍ഷം മലയാള സിനിമ ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ച വെച്ച പാര്‍വ്വതിക്കായിരുന്നു പുരസ്‌കാരം.

Leave a Reply