728-pixel-x-90-2-learn
728-pixel-x-90
<< >>

ഗോള്‍ മഴയില്‍ ഫ്രാൻസിന് ലോക ഫുട്ബാള്‍ കിരീടം, സ്കോര്‍ : 4-2

footballമോസ്‌‌‌കോ:ഫൈനലിലെ ഗോള്‍ മഴയില്‍ ഫ്രാൻസ് ലോക ഫുട്ബാള്‍ കിരീടം ചൂടി.  വന്നത്. ഇരുപത് വർഷത്തിനു ശേഷം ലോക ഫുട്ബോള്‍ ചാമ്പ്യന്‍ പട്ടം  നേടിയ ഫ്രാന്‍സ് ഇക്കുറി  കിരീടം നേടാന്‍  ഉരുക്കഴിക്കേണ്ട തന്ത്രങ്ങൾ നന്നായി ഉറപ്പിച്ചിരുന്നു. മോസ്കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിൽ  ആരാധകര്‍ക്ക് ഉത്സവം തന്നെയായിരുന്നു.കൂടുതല്‍  നേരം പന്ത് കൈക്കലാക്കിയതും    ഷോട്ടുകള്‍ ഉതിര്‍ത്തതും ക്രോയേഷ്യയായിരുന്നു. പക്ഷെ മിക്കവാറും എല്ലാ  നല്ല ശ്രമങ്ങളും ഗോള്‍ വലയിലെത്തിച്ചത്  ഫ്രാന്‍സായിരുന്നു. ഇടയ്ക്ക് ലഭിച്ച വി എ ആര്‍ പെനാല്‍റ്റി നേടിക്കൊടുത്ത മുന്‍‌തൂക്കം ഫ്രാന്‍സിനു തുണയായി.തുടര്‍ന്ന് പ്രതിരോധം ഏറെക്കുറെ പൂര്‍ണ്ണമായും ഉപേക്ഷിച്ച ഗോള്‍ വല തുടരെ ചലിപ്പിക്കാന്‍ ഫ്രാന്‍സിനു അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

യുവത്വവും പരിചയസമ്പത്തും കറുപ്പിന്റെ കരുത്തും സമ്മേളിച്ച ഫ്രാന്‍സ് നിശ്ചയിച്ചത് പോലെയാണ് ഫലങ്ങള്‍ പിറന്നത്‌.കറുത്ത  കുതിരയായി കത്തിക്കയറിയ ബെല്‍ജിയമാണ് ഫ്രാന്‍സിന്റെ കരുത്തു ശരിക്കും അറിഞ്ഞത്.അതെ സമയം ലോക ഫുട്ബാള്‍ പ്രേമികളുടെ ഹൃദയം കവര്‍ന്ന പ്രയാണമാണ് ക്രൊയേഷ്യ നടത്തിയത്.അർജന്റീനയെ ഞെട്ടിച്ച് തുടങ്ങിയ ക്രൊയേഷ്യ പൊരുതിയാണ് മുന്നോട്ടുവന്നത്.തുടക്കത്തില്‍ സാദ്ധ്യതകള്‍ കല്പ്പിക്കപ്പെടാതിരുന്ന ക്രോയേഷ്യയുടെ വിജയമാണ് കൂടുതല്‍ കാണികള്‍ ആഗ്രഹിച്ചത് എന്നത്  സത്യമാണ്.പക്ഷെ യൂറോപ്പ്യന്‍ ഫുട്ബോളിന്റെ സൌന്ദര്യവും ടോട്ടല്‍ ഫുട്ബോളിന്റെ മികവും സമ്മേളിച്ച ഫ്രാന്‍സ് അര്‍ഹിച്ച വിജയം തന്നെയാണ് നേടിയത്.കാത്തിരിക്കാം ഇനി ഖത്തര്‍ ലോക മാമാങ്കത്തിനായി.Belgium v France: Semi Final - 2018 FIFA World Cup Russia

INDIANEWS24 SPORTS DESK

Leave a Reply