728-pixel-x-90-2-learn
728-pixel-x-90
<< >>

ഗോള്‍കീപ്പര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര പട്ടികയില്‍ ശ്രീജേഷും

ന്യൂഡല്‍ഹി:രാജ്യാന്തര ഹോക്കിയിലെ ഗോള്‍ക്കീപ്പര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ മലയാളി താരം പി ആര്‍ ശ്രീജേഷും.ഈ പട്ടികയില്‍ നിന്നും ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് മികച്ച ഗോള്‍കീപ്പറെ തിരഞ്ഞെടുക്കുന്നത്.രാജ്യാന്തര ഹോക്കി ഫെഡറേഷനാണ് മികച്ച ഗോളിയെ കണ്ടെത്താനുള്ള ഈ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ താരം ശ്രീജേഷിനു പുറമേ ഓസീസ് ഗോള്‍ കീപ്പര്‍ ആന്‍ഡ്രൂ കാര്‍ട്ടര്‍, ഹോളണ്ടിന്റെ ജാപ്പ് സ്‌റ്റോക്ക്മാന്‍, അര്‍ജന്റീനിയന്‍ ഗോളി യുവാന്‍ വിവാള്‍ഡി, ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ജ് പിന്നര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ ഫേസ്ബുക്ക് പേജില്‍ വോട്ടു രേഖപ്പെടുത്താം.ഈ മാസം മൂന്നാമത്തെ ആഴ്ച്ചയിലാണ് ഫലപ്രഖ്യാപനം.മികച്ച യുവതാരത്തിനുള്ള അന്തിമ പട്ടികയില്‍ അക്ഷര്‍ദീപ് സിങ്ങും ഉള്‍പ്പെട്ടിട്ടുണ്ട്.

നീണ്ട പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഹോക്കിയിലൂടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം നേടാനായതില്‍ ശ്രീജേഷിന്റെ പങ്ക് നിര്‍ണായകമായിരുന്നു.ഇഞ്ചിയോണില്‍ നിന്നും തിരികെയെത്തിയ താരത്തെ വന്‍ സ്വീകരണത്തോടെയാണ് കേരളത്തിലെ കായിക പ്രേമികള്‍ എതിരേറ്റത്.

INDIANEWS24 SPORTS DESK

Leave a Reply